പാലക്കാട്ട് 40 രൂപയ്ക്ക് ബിയര്‍, ജനം തള്ളിക്കയറി, ബാര്‍ പൊലീസ് പൂട്ടിച്ചു!

പാലക്കാട്, ബിയര്‍, ബാര്‍, പൊലീസ്, മദ്യം
മദ്യപാനം ആരോഗ്യത്തിന് ഹാനികരം
പാലക്കാട്| Last Updated: വെള്ളി, 25 ജൂലൈ 2014 (20:16 IST)
ബിയര്‍ വെറും 40 രൂപയ്ക്ക്! കേട്ടപാതി കേള്‍ക്കാത്തപാതി ജനം ബാറിലേക്ക് തള്ളിക്കയറി. ഒടുവില്‍ പൊലീസ് ഇടപെട്ടു. കാലാവധി കഴിഞ്ഞ ബിയറാണ് വിറ്റഴിച്ചതെന്ന് മനസിലാക്കിയപ്പോള്‍ ബാറില്‍ മദ്യവില്‍പ്പന നിര്‍ത്തിവയ്പ്പിച്ചു.

പാലക്കാട് ടൌണ്‍ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഒരു ബാറിലാണ് ബിയര്‍ കുറഞ്ഞ വിലയ്ക്ക് വിറ്റഴിച്ചത്. 'ഒരു ബിയര്‍ വെറും 50 രൂപ' എന്ന് ബാറിന് മുന്നില്‍ പോസ്റ്റര്‍ പതിച്ചിരുന്നു. ഇത് കണ്ട് ജനങ്ങള്‍ ബാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

വിവരമറിഞ്ഞ് ഒരു ന്യൂസ് ചാനല്‍ ഇത് വാര്‍ത്തയാക്കി. ഉടന്‍ തന്നെ പൊലീസും എക്സൈസും സ്ഥലത്തെത്തി ബിയര്‍ പരിശോധിച്ചു. കാലാവധി കഴിഞ്ഞ ബിയറാണ് വിറ്റതെന്ന് മനസിലാക്കിയ പൊലീസ് ഉടന്‍ തന്നെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി.

2013 ഒക്ടോബര്‍ മാസം നിര്‍മ്മിച്ച ബിയറാണ് കുറഞ്ഞ ബ്വിലയ്ക്ക് വിറ്റഴിച്ചത്. ആറ് മാസത്തിന് ശേഷം ഉപയോഗിക്കരുതെന്ന് ഈ ബിയര്‍ ബോട്ടിലുകളില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :