പാമ്പിന്‍വിഷം കടത്തിയതിനു നാലുപേരെ അറസ്റ്റു ചെയ്തു

കോഴിക്കോട്‌| WEBDUNIA|
PRO
PRO
പാമ്പിന്‍വിഷം കടത്താന്‍ ശ്രമിച്ചതിന് നാലുപേരെ അറസ്റ്റു ചെയ്തു. വനം വകുപ്പിന്റെയും ഇന്റലിജന്‍സ്‌ അധികൃതരുടെയും ശ്രമഫലമായിട്ടാണ് ഇവരെ പിടികൂടിയത്. ഒരു മാസമായി ഇവരെ കുടുക്കാന്‍ പദ്ധതികള്‍ തയ്യാറാക്കി വരികയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

മൂര്‍ഖന്‍ പാമ്പിന്റെ ഒരു ലിറ്റര്‍ വിഷമാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഒരു ലിറ്റര്‍ പാമ്പിന്‍വിഷത്തിന് ഒരു കോടി രൂപയാണ്. പിടികൂടിയവര്‍ അന്തര്‍സംസ്ഥാന പാമ്പിന്‍ വിഷകടത്തുക്കാരണെന്നും മുഖ്യകണ്ണികളായതുകൊണ്ട് ഇവരെ ചോദ്യം ചെയ്താല്‍ പാമ്പിന്‍ വിഷം കടത്തുന്ന മറ്റുള്ളവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നു അധികൃതര്‍ പറഞ്ഞു

തിരുവനന്തപുരം കല്ലമ്പലം സ്വദേശി ഷറീഫുദ്ദീന്‍ (47), നാദാപുരം കല്ലാച്ചി സ്വദേശി ചന്ദ്രോത്ത്‌ റമീസ്‌ (20), മാവൂര്‍ വെള്ളിപറമ്പ്‌ എടക്കണ്ടി ഭാഗേഷ്‌ (27), വെസ്റ്റ്‌ ഹില്‍ തൈക്കൂട്ടം പറമ്പില്‍ ധനേഷ്‌ (27) എന്നിവരാണ്‌ അറസ്റ്റിലായത്‌. ഒരു സ്കോര്‍പിയോയും ഒരു ബൈക്കും ഇവരില്‍നിന്നു പിടിച്ചെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :