പവര്‍ക്കട്ടിന് കാരണം സര്‍ക്കാര്‍ നയം - ആര്യാടന്‍

Aryadan Muhammad
KBJWD
വൈദ്യുതിക്ക് അമിതവില കിട്ടണമെന്ന സര്‍ക്കാരിന്‍റെ നയമാണ് സംസ്ഥാനത്ത് പവര്‍ക്കട്ടിന് കാരണമെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

വൈദ്യുതിയില്ലാത്തതുമുലമല്ല സര്‍ക്കാര്‍ പവര്‍ക്കട്ട് ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആര്യാടന്‍ മുഹമ്മദ്. സംസ്ഥാനം അധികവിലയ്ക്ക് വൈദ്യുതി വാങ്ങുന്നതുകൊണ്ട് 25 ശതമാനം വൈദ്യുതി പവര്‍ക്കട്ടില്‍ അധിക വിലയ്ക്ക് നല്‍കണമെന്ന സര്‍ക്കാര്‍ നിലപാട് അനീതിയാണ്.

ലോഡ്‌ ഷെഡിങ്ങിനും പവര്‍കട്ടിനും കാരണമാക്കിയതും സര്‍ക്കാരിന്‍റെ പിടിപ്പുകേടാണ്‌. താപനിലയം ഉള്‍പ്പടെ വീവിധ വൈദ്യുതി നിലയങ്ങളില്‍ നിന്നുമായി വൈദ്യുതി വിറ്റ വകയില്‍ 1540 കോടി രൂപ ബോര്‍ഡിന് ലാഭമുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സബ്സിഡി നല്‍കി പവര്‍ക്കട്ട് ഒഴിവാക്കണം.

1540 കോടി രൂപയുടെ ഒരു വിഹിതം കെ.എസ്‌.ഇ.ബി ഇപ്പോഴത്തെ പ്രതിസന്ധി നേരിടാന്‍ വിനിയോഗിക്കണം. സംസ്ഥാന സര്‍ക്കാര്‍ ബോര്‍ഡിനെ സഹായിച്ചാല്‍ ഉപഭോക്‌താക്കളില്‍ അമിതഭാരം അടിച്ചേല്‍പ്പിക്കേണ്ടി വരില്ല. ആന്‍റണി സര്‍ക്കാരിന്‍റെ കാലത്ത്‌ ഇങ്ങനെ ചെയ്‌തിട്ടുണ്ടെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

ദാരിദ്യ രേഖയ്ക്ക് മുകളിലുള്ളവരുടെ റേഷന്‍ അരിവിഹിതം കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചതുകൊണ്ട് സംസ്ഥാനത്ത് ഭക്‍ഷ്യ പ്രതിസന്ധി ഉണ്ടാകില്ല. യു.ഡി.എഫ് ഭരണകാലത്ത് 8.90 രൂപയ്ക്ക് നല്‍കിയ അരി ഈ സര്‍ക്കാര്‍ 16 രൂപയ്ക്ക് വിറ്റ് അധികലാഭം ഉണ്ടാക്കാന്‍ ശ്രമിച്ചതാണ് അരിവിഹിതം വെട്ടിക്കുറയ്ക്കാന്‍ ഇടയാക്കിയതെന്ന് ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി.

കേരള സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. യു.ഡി.എഫിന്‍റെ കാലത്ത് മൂന്ന് രൂപയ്ക്കും കൊടുത്ത അരിയാണ് ഇപ്പോള്‍ 16 രൂപയ്ക്ക് നല്‍കുന്നത്. ഭക്‍ഷ്യ സംഭരണത്തിനുള്ള കേന്ദ്ര സബ്സിഡി വാങ്ങുകയും കേന്ദ്രപൂളിലേക്ക്‌ അരി നല്‍കാതിരിക്കുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ നയവും ക്വോട്ട കുറയ്ക്കാന്‍ ഇടയാക്കി.

സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു നല്‍കിയ കണക്കനുസിച്ച്‌ എപിഎല്‍ വിഭാഗത്തിന്‌ അഞ്ചു മാസം നല്‍കാനുള്ള അരി ഇവിടെ സ്റ്റോക്കുണ്ടെന്നും ആര്യാടന്‍ പറഞ്ഞു. ആണവ കരാറിനെ പ്രധാനപ്പെട്ട മുസ്‌ലിം സംഘടനകളൊന്നും എതിര്‍ത്തിട്ടില്ല. മുസ്‌ലിം ലീഗിന്‌ ഇക്കാര്യത്തിലുള്ള ആശങ്ക മാറിയിട്ടുണ്ടെന്നാണു തോന്നുന്നത്‌.

തിരുവനന്തപുരം| M. RAJU| Last Modified വ്യാഴം, 31 ജൂലൈ 2008 (16:04 IST)
ഇല്ലെങ്കില്‍ ഇ. അഹമ്മദ്‌ മന്ത്രിയായി തുടരില്ലെന്നും ആര്യാടന്‍ മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :