പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
പരിയാരം സഹകരണ മെഡിക്കല്‍ കോളജ്‌ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന്‌ സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ ഇത്‌ സംബന്ധിച്ച്‌ തീരുമാനമെടുത്തതായും അദ്ദേഹം വ്യക്തമാക്കി.

പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് മെഡിക്കല്‍ കോളജ് ഭരണസമിതി ചെയര്‍മാനും സിപിഎം നേതാവുമായ എം വി ജയരാജന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ ഈ നടപടി. സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് പകരം നേരെത്തെ ഉണ്ടായിരുന്ന അഴിമതിക്കാര്‍ക്ക് മെഡിക്കല്‍ കോളജ്‌ ഭരണം നല്‍കിയാല്‍ എതിര്‍ക്കുമെന്നും ജയരാജന്‍ പറഞ്ഞിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജ് പോലെ തന്നെ സര്‍ക്കാരിന്റെ ചിലവിലായിരിക്കണം പരിയാരം മെഡിക്കല്‍ കോളജ് നടത്തിപ്പ് വേണ്ടത്. ഗ്രാന്റ്‌ നല്‍കണമെന്നും ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നുമുള്ള ഉപാധികളോടെ വേണം മെഡിക്കല്‍ കോളജ്‌ ഏറ്റെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെഡിക്കല്‍ കോളജ്‌ സര്‍ക്കാര്‍ ഏറ്റെടുത്ത നടപടി 2001ല്‍ കോണ്‍ഗ്രസ് റദ്ദാക്കിയതാണ്. എന്നാല്‍ അതേ കോണ്‍ഗ്രസ്, മെഡിക്കല്‍ കോളജ് ഇപ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന്‌ പറയുന്നതിലെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെട്ടേണ്ടതാണെന്നും എം വി ജയരാജന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :