പരവൂര്‍ ദുരന്തം: മൃതദേഹം മാറി സംസ്കരിച്ചു; മരിച്ചെന്ന് കരുതിയ ആള്‍ രണ്ട് മണിക്കൂറിനു ശേഷം വീട്ടിലേക്ക് വിളിച്ചു

പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ പരുക്കേറ്റ് ചികിത്സയിലുള്ള ആളുടെ ബന്ധുക്കള്‍ മൃതദേഹം മാറി സംസ്കരിച്ചു. കമ്പം കരാറെടുത്ത സുരേന്ദ്രന്റെ സഹായിയായ വെള്ളാണിക്കല്‍ മാമൂട്ടില്‍ കുന്നില്‍വീട്ടില്‍ പ്രമോദാണെന്ന് കരുതിയാണ് ബന്ധുക്കള്‍ ഞായറാഴ്ച വൈകീട്ടോടെ

വെഞ്ഞാറമൂട്, പരവൂര്‍ വെടിക്കെട്ട് ദുരന്തം, വെള്ളാണിക്കല്‍ Venjaramud, Paravoor Vedikkett Durantham, Vellanikkal
വെഞ്ഞാറമൂട്| rahul balan| Last Modified ചൊവ്വ, 12 ഏപ്രില്‍ 2016 (13:40 IST)
പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ പരുക്കേറ്റ് ചികിത്സയിലുള്ള ആളുടെ ബന്ധുക്കള്‍
മൃതദേഹം മാറി സംസ്കരിച്ചു. കമ്പം കരാറെടുത്ത സുരേന്ദ്രന്റെ സഹായിയായ വെള്ളാണിക്കല്‍ മാമൂട്ടില്‍ കുന്നില്‍വീട്ടില്‍ പ്രമോദാണെന്ന് കരുതിയാണ് ബന്ധുക്കള്‍ ഞായറാഴ്ച വൈകീട്ടോടെ മൃതദേഹം സംസ്കരിച്ചത്. പിന്നീട് രണ്ട് മണിക്കൂറിനുശേഷം പ്രമോദ് ബന്ധുക്കളെ ഫോണില്‍ വിളിച്ച് താന്‍ കൊല്ലത്തെ ആശുപത്രിയില്‍ ഉണ്ടെന്ന് അറിയിക്കുകയായിരുന്നു.

ഇതോടെ സംസ്കരിച്ച മൃതദേഹം ആരുടേതാണെന്നറിയാതെ ബന്ധുക്കളും നാട്ടുകാരും കുഴങ്ങി. മൃതദേഹം അഗ്നിക്കിരയാക്കിയതിനാല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ ഇനി തിരിച്ചറിയാനാവൂ.

അതേസമയം, കാണാതായ സാബു(40) എന്നയാളേക്കുറിച്ച് വ്യക്തമായ സൂചന ഇതുവരെ ലഭിച്ചില്ല. സാബുവിനൊപ്പം ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന ഭാര്യാസഹോദരീ ഭര്‍ത്താവ് ബാബുവും കൂട്ടുകാരന്‍ മുരളിയും പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. നാട്ടുകാരും ബന്ധുക്കളില്‍ ഒരു വിഭാഗവും സാബുവിന്റേതാണെന്ന് അവകാശപ്പെട്ട മൃതദേഹം അയാളുടേതല്ലെന്ന് ഭാര്യ പൊലീസിനെ അറിയിച്ചു.

ഇതേ മൃതദേഹം കടയ്ക്കല്‍ സ്വദേശിയുടേതെന്ന് കരുതി അയാളുടെ ബന്ധുക്കള്‍ ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ കടയ്ക്കല്‍ സ്വദേശി ജീവനോടെ മടങ്ങിയത്തെിയപ്പോള്‍ മൃതദേഹം തിരികെ ഏല്‍പ്പിച്ചു. പൊലീസ് ഇന്‍ക്വസ്റ്റും പോസ്റ്റ്മോര്‍ട്ടവും നടത്തിയതിനാല്‍ മൃതദേഹം ഭാര്യ തിരിച്ചറിഞ്ഞാലേ
വിട്ടുകൊടുക്കൂ എന്ന് അധികൃതര്‍ നിലപാടെടുത്തു. ഉച്ചയോടെ ഭാര്യ ലതിക എത്തി ഭര്‍ത്താവിന്റെ കൈയിലും ചുണ്ടിലുമുള്ള അടയാളങ്ങള്‍ ഇല്ലാത്തതിനാല്‍ മൃതദേഹം സാബുവിന്റേതല്ലെന്ന് പൊലീസിനെ അറിയിച്ചു.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :