പതിനൊന്നു വയസുള്ള ബാലികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

പതിനൊന്നു വയസുള്ള ബാലികയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

പത്തനാപുരം, പീഡനം, പൊലീസ്, അറസ്റ്റ് pathanapuram, rape, police, arrest
പത്തനാപുരം| Last Updated: വ്യാഴം, 26 മെയ് 2016 (14:14 IST)
പതിനൊന്നു വയസുള്ള ബാലികയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കല്‍ ദേവീ ക്ഷേത്രത്തിനു സമീപം അനി വിലാസത്തില്‍ അനി എന്ന 36 കാരനാണു പത്തനാപുരം പൊലീസിന്‍റെ പിടിയിലായത്.

മാതാവിനും രണ്ടാനച്ഛനുമൊപ്പമാണു പെണ്‍കുട്ടി താമസിക്കുന്നത്. പെണ്‍കുട്ടിയുടെ രണ്ടാനച്ഛന്‍റെ സഹോദരിയുടെ മകനാണ് പ്രതിയായ അനി. കുട്ടിയെ ഇയാള്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായാണു പൊലീസ് വെളിപ്പെടുത്തിയത്.

വിവാഹിതനായ അനി പെണ്‍കുട്ടിയുടെ രണ്ടാനച്ഛനൊപ്പം കൂലി വേല ചെയ്തായിരുന്നു ജീവിച്ചിരുന്നത്. അയല്‍ക്കാരായ സ്ത്രീകളോട് കുട്ടി പീഡന വിവരം പറഞ്ഞതോടെയാണു ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. പത്തനാപുരം എസ്.ഐ രാഹുല്‍ രവീന്ദ്രന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :