പകര്‍ച്ചപ്പനി: യു.ഡി.എഫ് ഉപവസിക്കും

UDF
KBJKBJ
പകര്‍ച്ചപ്പനി പ്രശ്നത്തില്‍ അടുത്ത മാസം മൂന്നാം തീയതി 24 മണിക്കൂര്‍ ഉപവാസം സംഘടിപ്പിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യു.ഡി.എഫ് യോഗം തീരുമാനിച്ചു.

പകര്‍ച്ചപ്പനി പ്രശ്നം പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് യോഗം വിലയിരുത്തി. സര്‍ക്കാരിന്‍റെ അലംഭാവത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് ഉമ്മന്‍‌ചാണ്ടി വെള്ളിയാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ 24 മണിക്കൂര്‍ ഉപവാസം ഇരിക്കും.

യു.ഡി.എഫിന്‍റെ മുതിര്‍ന്ന നേതാക്കളെല്ലാം ഈ ഉപവാസ സമരത്തില്‍ പങ്കെടുക്കും. ഈ പ്രശ്നത്തില്‍ സര്‍ക്കാരിനെതിരെ വന്‍ പ്രക്ഷോഭം നടത്താനും യു.ഡി.എഫ് യോഗം തീരുമാനിച്ചു. കാലവര്‍ഷക്കെടുതികള്‍ പരിഹരിക്കുന്നതിനും അടിയന്തിര ദുരിതാശ്വാസം നല്‍കുന്നതിലും സര്‍ക്കാരിന് വീഴ്ചയുണ്ടായി.

തിരുവനന്തപുരം| WEBDUNIA|
ഈ പ്രശ്നത്തില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രശ്നങ്ങളില്‍ നിന്നും തടിതപ്പുകയാണെന്നും യു.ഡി.എഫ് യോഗം വിലയിരുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :