ന്യൂനപക്ഷങ്ങള്‍ ദുര്യോഗത്തില്‍: മാര്‍ പവ്വത്തില്‍

ആലപ്പുഴ| WEBDUNIA| Last Modified ഞായര്‍, 31 ഓഗസ്റ്റ് 2008 (14:23 IST)
കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ ചെകുത്താനും നടുക്കടലിനുമിടയിലാണെന്ന് ഇന്‍റര്‍ചര്‍ച്ച് കൌണ്‍സില്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പവ്വത്തില്‍. മാര്‍ സ്ലീവ് പള്ളിയില്‍ രക്ഷകര്‍ത്തൃ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്രൈസ്തവര്‍ക്കെതിരെ പ്രത്യക്ഷവും പരോക്ഷവുമായ ആക്രമണമാണ് നടക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ മാദ്ധ്യമങ്ങള്‍ നടത്തുന്ന ആക്രമണം നേരിടണമെന്നും മാര്‍ പവ്വത്തില്‍ പറഞ്ഞു. ഇതിന് കുട്ടികളില്‍ ക്രൈസ്തവ വിശ്വാസം ഊട്ടി ഉറപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാനോന്‍ നിയമത്തില്‍ കത്തോലിക്ക വിശ്വാസം സംരക്ഷിക്കുന്നതിന് അനുയോജ്യമായ വിദ്യാഭ്യാസം ഉറപ്പ് വരുത്തണമെന്ന് അനുശാസിക്കുന്നുണ്ട്. അതിനിടെ, ഒറീസയില്‍ ക്രൈസ്തവരെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്‍ സീറോ മലബാര്‍ സഭയുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തില്‍ കുറ്റപ്പെടുത്തി. കൊച്ചിയില്‍ കത്തോലിക്ക സഭ സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും വിശ്വാസവും സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാദ്ധ്യതയുണ്ട്. വിശ്വാസം സംരക്ഷിക്കാന്‍ ജീവന്‍ നല്‍കാനും തയാറാകണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :