നൂഡില്‍സ് കഴിച്ച മൂന്നു പെണ്‍കുട്ടികള്‍ ആശുപത്രിയില്‍

കോട്ടയം| WEBDUNIA|
PRO
PRO
നൂഡില്‍‌സില്‍ നിന്ന് ഭക്‍ഷ്യവിഷബാധയേറ്റ് മൂന്നു പെണ്‍കുട്ടികള്‍ ആശുപത്രിയില്‍. കോട്ടയം പുതുപ്പള്ളി മാധവ് ഹൌസില്‍ രമേശിന്റെ മക്കളായ വൈഷ്ണവി (16), വിസ്മയ (എട്ട്), ബന്ധു പാര്‍വതി (ഏഴ്) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു.

കോട്ടയത്തെ ഒരു ബേക്കറിയില്‍ നിന്നാണ് ഇവര്‍ നൂഡില്‍‌സ് വാങ്ങിയത്. വീട്ടിലെത്തി ഇത് കഴിച്ചതോടെയാണ് അസ്വസ്ഥത തുടങ്ങിയത്. തുടര്‍ന്ന് രാത്രിയോടെ പെണ്‍കുട്ടികളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :