നിലപാടില്‍ ഉറച്ച് വി എം സുധീരന്‍; ആരോടും വ്യക്തി വിരോധമില്ല; അന്തിമ പട്ടിക പുറത്തുവരുമ്പോള്‍ എല്ലാവരും അംഗീകരിക്കേണ്ടിവരും

തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതില്‍ ആരോടും വ്യക്തി വിരോധമില്ല. തെരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ചില അഭിപ്രായങ്ങള്‍ മുന്നോട്ട് വച്ചത്. ഇത്തരത്തില്‍ പലനേതാക്കളും അവരുടേതായ അഭിപ്രായങ്ങള്‍ ഹൈക്ക്മാന്റിന് മുന്നില്‍ പറഞ്ഞിട്ടുണ്ട്

ന്യൂഡല്‍ഹി, സുധീരന്, രാഹുല്‍ ഗാന്ധി Newdelhi, Sudheeran, Rahul Gandhi
ന്യൂഡല്‍ഹി| rahul balan| Last Modified ഞായര്‍, 3 ഏപ്രില്‍ 2016 (12:51 IST)
താന്‍ മുന്നോട്ട് വച്ച അഭിപ്രായങ്ങളില്‍ മാറ്റമില്ലെന്ന് വി എം സുധീരന്‍. കഴിയാവുന്നത്ര മികച്ച സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കാനുള്ള ആത്മാര്‍ത്ഥമായ പരിശ്രമമാണ് നടത്തിയത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഓരൊ മേഖലയും വിലയിരുത്തിയ ശേഷമാണ് പട്ടിക തയ്യാറാക്കിയത്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ഇന്നലെ വൈകുന്നേരത്തോടെ തന്നെ പൂര്‍ത്തിയാക്കി. ഇനി പട്ടിക പ്രഖ്യാപിക്കേണ്ടത് ഹൈക്കമാന്റാണ്. ഹൈക്കമാന്റ് എടുക്കുന്നത് യുക്തമായ തീരുമാനമായിരിക്കും. അന്തിമ പട്ടിക പുറത്തു വരുമ്പോള്‍ അത് അംഗീകരിക്കാനുള്ള ബാധ്യത എല്ലാ കോണ്‍ഗ്രസുകാര്‍ക്കും ഉണ്ടെന്നും സുധീരന്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ തന്നെ പ്രഖ്യാപിക്കുന്നതായിരിക്കും നല്ലതെന്നും സുധീരന്‍ പറഞ്ഞു.

തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതില്‍ ആരോടും വ്യക്തി വിരോധമില്ല. തെരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ചില അഭിപ്രായങ്ങള്‍ മുന്നോട്ട് വച്ചത്. ഇത്തരത്തില്‍ പലനേതാക്കളും അവരുടേതായ അഭിപ്രായങ്ങള്‍ ഹൈക്ക്മാന്റിന് മുന്നില്‍ പറഞ്ഞിട്ടുണ്ട്. ഇത്തരം ചര്‍ച്ചകള്‍ നടത്തിയത് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രശ്നങ്ങള്‍ വരാതിരിക്കാനാണെന്നും സുധീരന്‍ വ്യക്തമാക്കി.

അന്തിമ പട്ടിക പുറത്തുവരുമ്പോള്‍ താങ്കളുടെ പേര് ഉണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇല്ലെന്ന മറുപടിയാണ് സുധീരന്‍ നല്‍കിയത്. മത്സരിക്കാനില്ലെന്ന കാര്യം ഹൈക്കമാന്റിനെ അറിയിച്ചതായും സുധീരന്‍ വ്യക്തമാക്കി.

അതേസമയം, പ്രതാപന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് സുധീരന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് പ്രതാപന്‍ മത്സരിക്കണം എന്ന അഭിപ്രായമാണ് ഉള്ളത്. ഇതുമായി ബന്ധപ്പെട്ട് പ്രതാപനെ രാഹുല്‍ ഗാന്ധി നേരില്‍ കണ്ട് നിര്‍ദേശം നല്‍കിയതുമാണ്. എന്നാല്‍ അതിനു ശേഷം മാധ്യമങ്ങളില്‍ വന്ന ഇത്തരം തെറ്റായ വാര്‍ത്തകളേത്തുടര്‍ന്നാണ് പ്രതാപന്‍ മത്സരിക്കുന്നില്ലെന്ന തീരുമാനത്തില്‍ എത്താന്‍ കാരണം. ഇക്കാര്യം രാഹുല്‍ ഗാന്ദിയെ അറിയിച്ചതായും സുധീരന്‍ വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :