നടിയെ ആക്രമിച്ച സംഭവം; പ്രതികൾ സഞ്ചരിച്ച വഴികളിലൂടെയെല്ലാം ഒരിക്കൽ കൂടി പൊലീസിനോടൊപ്പം, നിർണായക തെളിവുക‌ൾ ലഭിച്ചതായി വിവരം

നടിയെ തട്ടിക്കൊണ്ട് പോയത് അർദ്ധരാത്രി? ഇന്നലെ പൾസർ സുനിയുമായി പൊലീസ് സഞ്ചരിച്ചതും അർദ്ധരാത്രി!

aparna shaji| Last Updated: വെള്ളി, 24 ഫെബ്രുവരി 2017 (12:50 IST)
കൊച്ചിയിൽ യുവനടിയെ ആക്രമിച്ച സംഭവത്തിൽ പിടിയിലായ മുഖ്യപ്രതി സുനിൽ എന്ന പൾസർ സുനിയുമായി പൊലീസ് തെളിവെടു‌പ്പു നടത്തി. സംഭവം നടന്ന ദിവസം പ്രതികൾ സഞ്ചരിച്ച വഴികളിലൂടെ തെളിവെടുപ്പിനായി പൊലീസ് പ്രതികളേയും കൊണ്ട് സഞ്ചരിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു തെളിവെടുപ്പ്.

ബൈപ്പാസിൽ നിന്നും തമ്മനത്തേക്ക് പോകുന്ന വഴിയിലുള്ള കാനയിൽ ഫോൺ ഉപേക്ഷിച്ചുവെന്ന്
സുനി പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കാനയും പരിസര പ്രദേശങ്ങളും പരിശോധിച്ചെങ്കിലും ഫോൺ കണ്ടെത്താനായില്ല. ഈ ഫോണിലാണ് നടിയുടെ നഗ്ന ചിത്രങ്ങൾ പകർത്തിയത്.
രണ്ട് മണിക്കൂറോളം നടത്തിയ തെളിവെടുപ്പിൽ നിർണായക തെളിവുകൾ ലഭിച്ചതായാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :