നടിയുടെ കേസ്: മഞ്ജു വാര്യര്‍ സാക്ഷിയാകും

നടിയുടെ കേസ്: മഞ്ജു എങ്ങനെ സാക്ഷിയായി ?

AISWARYA| Last Modified ചൊവ്വ, 18 ജൂലൈ 2017 (13:16 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനാ കേസില്‍ മഞ്ജു വാര്യര്‍ സാക്ഷിയാകും.
കേസില്‍ ഗൂഢാലോചന സംബന്ധിച്ചുള്ള രണ്ടാമത്തെ കുറ്റപത്രത്തില്‍ രണ്ടാം സാക്ഷിയാകും മഞ്ജു. ദിലീപ് മഞ്ജുവായി പിരിയാന്‍ കാരണം ആക്രമിക്കപ്പെട്ട നടിയാണെന്നും അതുകൊണ്ടാണ് ദിലീപ് നടിയ്‌ക്കെതിരേ ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് തുടക്കം മുതലേ സംശയിച്ചിരുന്നു.

വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ തങ്ങള്‍ക്കിടയിലുണ്ടായിരുന്നു. ഇത് കൊണ്ടാണ് സൗഹൃദം ഇല്ലാതായതെന്നും ദിലീപുമായി തനിക്ക് ഭൂമി, പണമിടപാടുകള്‍ ഇല്ലെന്നും നടി ദിവസങ്ങള്‍ക്ക് മുന്‍പ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു. കാവ്യ മാധവനുമായി ദിലീപിനുണ്ടായിരുന്ന അടുപ്പം മഞ്ജു അറിയാനിടയായത് അക്രമിക്കപ്പെട്ട നടിയിലൂടെയാണെന്നും ഇതാണ് നടിയോട് ദിലീപിന് വൈരാഗ്യമുണ്ടാവാന്‍ കാരണമെന്ന് കേസിന്റെ തുടക്കം മുതല്‍ ദിലീപിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ കാര്യമാണ്.

ദിലീപ് അറസ്റ്റിലാവുന്നതിന് മുന്‍പു തന്നെ പൊലീസ് കേസ് സംബന്ധിച്ച് മഞ്ജു വാര്യരുടെ മൊഴിയെടുത്തിരുന്നു. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കല്‍. ഇതിനുപിന്നാലെയായിരുന്നു ദിലീപിനെയും നാദിര്‍ഷയെയും പൊലീസ് 13 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് വിധേയരാക്കിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :