നടിയുടെ കേസ്: ദിലീപുമായി ബന്ധമുള്ള ഗായികയ്ക്കും പങ്ക്?

ദിലീപുമായി ബന്ധമുള്ള ഗായികയ്ക്കും പങ്ക്?

കൊച്ചി| AISWARYA| Last Modified ചൊവ്വ, 25 ജൂലൈ 2017 (14:40 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ വന്‍ ട്വിസ്റ്റുകളാണ് നടന്നു കൊണ്ടിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയന്‍ ആയിരുന്നുവെങ്കിലും ദിലീപിന്റെ അറസ്റ്റ് സിനിമാ ലോകത്തെ മൊത്തം ഞെട്ടിച്ച്ചിരുന്നു. ദിലീപുമായി അടുത്ത ബന്ധമുള്ളവരെല്ലാം സംശയത്തിന്റെ നിഴലിലായി.

സുഹൃത്തായ യുവനടിയേയും കാവ്യാ മാധവനേയും അമ്മ ശ്യാമളയേയും കൂടാതെ ഒരു പ്രമുഖ ഗായികയും സംശയിക്കപ്പെടുന്നതായി മംഗളം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കൊടുത്തത് ദിലീപ് ആണെന്ന് തെളിയിക്കാനുള്ള ശാസ്ത്രീയ തെളിവുകള്‍ പൊലീസിന്റെ പക്കലുണ്ട്. എന്നാല്‍ ദിലീപ് മാത്രമല്ല ഇനിയും പലരും കുടുങ്ങുമെന്നും സൂചനയുണ്ട്. നടിയുടെ കേസുമായി ബന്ധപ്പെട്ട് പലരും ഇപ്പോഴും പൊലീസ് നിരീക്ഷണത്തിലാണ്.

കേസില്‍ ദിലീപും കുടുംബവുമായി അടുത്ത ബന്ധമുള്ള മലയാളത്തിലെ യുവനടിയെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് കേള്‍ക്കുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത ഒരു പ്രമുഖ ഗായികയുടെ പേരും കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെന്നാണ്. ദിലീപുമായി ഇവര്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു എന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. മംഗളമാണ് ഈ വാര്‍ത്ത നല്‍കിയിരിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :