നടന്‍ ശ്രീനാഥിന്‍റെ മൃതദേഹം സംസ്കരിച്ചു

തിരുവനന്തപുരം| WEBDUNIA|
കഴിഞ്ഞദിവസം ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്രശസ്ത സിനിമാ-സീരിയല്‍ നടന്‍ ശ്രീനാഥിന്‍റെ മൃതദേഹം സംസ്ക്കരിച്ചു. ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ പൊലീസ് ബഹുമതികളോടെയായിരുന്നു സംസ്കാരം നടന്നത്.

രാവിലെ 11മണി മുതല്‍ തിരുവനന്തപുരം വി ജെ ടി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചിരുന്നു. സിനിമാ-സീരിയല്‍ രംഗത്തുള്ള പല പ്രമുഖരും ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.

ഇന്നലെ പുലര്‍ച്ചെയാണ് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ ശ്രീനാഥിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂയംകുട്ടിയില്‍ ചിത്രീകരണം നടക്കുന്ന ‘ശിക്കാര്‍’ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കാനെത്തിയതായിരുന്നു ശ്രീനാഥ്.

മുറിയില്‍ രക്തം വാര്‍ന്നി കിടക്കുന്ന നിലയില്‍ ഇന്നലെ രാവിലെ ഒമ്പതു മണിയോടെ ആയിരുന്നു ശ്രീനാഥിനെ കണ്ടെത്തിയത്. സ്ഥലത്തെത്തിയ പൊലീസ് ഉടന്‍ തന്നെ മാര്‍ ബസേലിയോസ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :