ദിലീപും മഞ്ജുവും വേര്‍പിരിഞ്ഞു

കൊച്ചി| Joys Joy| Last Updated: ശനി, 31 ജനുവരി 2015 (11:42 IST)
ചലച്ചിത്ര താരങ്ങളായ ദിലീപും മഞ്ജു വാര്യരും വേര്‍പിരിഞ്ഞു. ഇവരുടെ വിവാഹമോചനം അനുവദിച്ചു കൊണ്ട് കോടതി ഉത്തരവിട്ടു. വ്യാഴാഴ്ച ഇവരുടെ വിവാഹമോചനക്കേസില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരുന്നു.
ഇതോടെ
കഴിഞ്ഞ പതിനാറു വര്‍ഷത്തെ ദാമ്പത്യത്തിനാണ് അവസാനമായിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം ജൂലൈ 24നായിരുന്നു വിവാഹമോചനം ആവശ്യപ്പെട്ട് ഇരുവരും കോടതിയെ സമീപിച്ചത്. കൗണ്‍സിലിങിനു ശേഷം ഒത്തുതീര്‍പ്പിന് കോടതി നല്‍കിയ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇരുവരും ഇന്ന് കുടുംബകോടതി ജഡ്ജി പി മോഹന്‍ദാസിനു മുന്നില്‍ ഹാജരായിരുന്നു.

മകളെ ദിലീപിനൊപ്പം വിട്ടുകൊടുക്കാന്‍ മഞ്ജു നേരത്തെ തന്നെ സമ്മതിച്ചിരുന്നു. മഞ്ജു നല്ല സുഹൃത്തായി തുടരുമെന്ന് ദിലീപ് നേരത്തെ പ്രതികരിച്ചിരുന്നു.

ജൂലൈ 24ന് വിവാഹമോചനം ആവശ്യപ്പെട്ട് ഇരുവരും കോടതിയെ സമീപിച്ചപ്പോള്‍ തന്നെ കോടതി ഇരുവര്‍ക്കും കൌണ്‍സിലിങ് നല്കിയിരുന്നു. കൌണ്‍സിലിങ്ങിന് ആറുമാസത്തിനു ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കണമെന്നായിരുന്നു നിയമം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :