തേക്കടി ദുരന്തം: റിപ്പോര്‍ട്ട്‌ ഇന്ന് സമര്‍പ്പിക്കും

തിരുവനന്തപുരം| WEBDUNIA| Last Modified ചൊവ്വ, 27 ഒക്‌ടോബര്‍ 2009 (08:58 IST)
PRO
തേക്കടി ബോട്ട്‌ ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച കൊച്ചി സര്‍വകലാശാല ഷിപ്പ്‌ ടെക്‌നോളജി മുന്‍മേധാവി ഡോ പ്യാരിലാല്‍ ക്രൈബ്രാഞ്ചിന് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ടെന്‍ഡര്‍ നടപടികള്‍ മുതല്‍ ബോട്ടു പരിശോധന വരെ വിവിധ തലങ്ങളില്‍ സംഭവിച്ച വന്‍ വീഴ്ചയാണ്‌ തേക്കടി ബോട്ട്‌ ദുരന്തത്തിന്‌ കാരണമായതെന്ന്‌ പ്യാരിലാല്‍ സമിതിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാ‍ട്ടുന്നുണ്ട്.

ബോട്ടിന്റെ രൂപകല്‍പനയും, നിര്‍മാണവും ഉള്‍പ്പെടെ പ്രധാനമയും നാല്‌ മേഖലകളിലെ പിഴവുകളാണ്‌ ദുരന്തത്തിന് കാരണമായതെന്ന്‌ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 'ജലകന്യക' ബോട്ടിന്റെ ടെണ്ടര്‍ മുതല്‍ കെ ടി ഡി സി യ്‌ക്ക്‌ കൈമാറുന്നതുവരെയുള്ള കാലയളവില്‍ നേവല്‍ ആര്‍ക്കിടെക്ടിന്റെ സേവനം ലഭിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു.

ബോട്ടിന്റെ സെന്റര്‍ ഓഫ്‌ ഗ്രാവിറ്റിയില്‍ വന്ന വ്യതിയാനവും എന്‍ജിന്‍ സ്ഥിതി ചെയ്യുന്ന ഹള്ളിന്റെ മുകളിലെ വലിയദ്വാരം ബോള്‍ട്ട്‌ ഉപയോഗിച്ച്‌ അടയ്‌ക്കാതിരുന്നതും ബോട്ട്‌ നിര്‍മ്മിച്ചതിലെ പാകപ്പിഴകളായി റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :