തേക്കടി: അന്വേഷണം ശരിയായ ദിശയിലെന്ന് ഐജി

കുമളി| WEBDUNIA|
PRO
PRO
തേക്കടി ബോട്ടപകടത്തെക്കുറിച്ച് ക്രൈം ബ്രാഞ്ച് നടത്തുന്ന അന്വേഷണം ശരിയായ ദിശയിലാണെന്ന് ക്രൈംബ്രാഞ്ച്‌ ഐജി ആര്‍ ശ്രീലേഖ പറഞ്ഞു. ബോട്ട് ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണ പുരോഗതി വിലയിരുത്താന്‍ തേക്കടിയിലെത്തിയ ഐജി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

അതേസമയം, തേക്കടി ബോട്ടപകടവുമായി ബന്ധപ്പെട്ട്‌ ഫൊറന്‍സിക്‌ വിദഗ്ദ്ധന്‍ കെ മോഹനന്‍റെ അന്വേഷണം ഔദ്യോഗികമായിരുന്നില്ലെന്ന് ഐജി ആര്‍ ശ്രീലേഖ പറഞ്ഞു. തങ്ങള്‍ അന്വേഷണ ചുമതല നല്‍കിയിരിയ്ക്കുന്നത്‌ ഫോറന്‍സിക്‌ ഡയറക്‌ടര്‍ ജയിംസ്‌ ഫിലിപ്പോസിനാണെന്നും അദ്ദേഹം നല്‍കുന്ന റിപ്പോര്‍ട്ട്‌ അനുസരിച്ചാവും നടപടികളെന്നും ഐജി അറിയിച്ചു.

അതേസമയം, അന്വേഷണപുരോഗതി വിലയിരുത്തുന്നതിലുപരി കേസില്‍ ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കുന്നതിനെക്കുറിച്ച്‌ ഐജിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമാകും.

തേക്കടിയില്‍ അപകടത്തില്‍പ്പെട്ട ബോട്ടിന്‌ നിര്‍മാണത്തില്‍ അപാകതയുണ്ടായിരുന്നതായി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. കേസന്വേഷണത്തിന്‍റെ ഭാഗമായി ക്രൈംബ്രാഞ്ച്‌ നിയോഗിച്ച വിദഗ്ധനാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :