തൃശ്ശൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം

കേച്ചേരി| WEBDUNIA| Last Modified ശനി, 7 ഡിസം‌ബര്‍ 2013 (12:20 IST)
PRO
തൃശ്ശൂര്‍ കേച്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പത്തനംതിട്ട റാന്നി ഈട്ടിച്ചോട് താഴംപടിക്കല്‍ വീട്ടില്‍ ഷാജിന്‍ ടി. വര്‍ഗീസ് (27), പൊന്‍കുന്നം പുതുപറമ്പില്‍ ഷിന്‍സ് ബേബി (39) എന്നിവരാണ് മരിച്ചത്. കേച്ചേരി മുസ്‌ലീം പള്ളിക്ക് സമീപം വെള്ളിയാഴ്ച രാത്രി 9.45നാണ് അപകടം.

കുന്നംകുളത്തുനിന്ന് വരികയായിരുന്ന കാറും എതിരെ വന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കാറില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :