തന്നെ താക്കീത് ചെയ്യാന്‍ ആര്‍ക്കും കഴിയില്ലെന്ന് പിസി ജോര്‍ജ്

തിരുവനന്തപുരം| Joys Joy| Last Updated: ബുധന്‍, 28 ജനുവരി 2015 (11:56 IST)

തന്നെ താക്കീത് ചെയ്യാന്‍ ആര്‍ക്കും കഴിയില്ലെന്ന് പി സി ജോര്‍ജ്. ആരെയും ഭയന്നല്ല താന്‍ രാഷ്‌ട്രീയപ്രവര്‍ത്തനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് ആണ് ജോര്‍ജ് ഇങ്ങനെ പറഞ്ഞത്.

സത്യവും നീതിയും ധര്‍മ്മവും തന്റെയൊപ്പമുണ്ട്. അത് അനുസരിച്ചുള്ളത് മാത്രമേ താന്‍ ചെയ്തിട്ടുള്ളൂ. ആരെയും പേടിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്നും ജോര്‍ജ് പറഞ്ഞു. യു ഡി എഫ് യോഗത്തിനു ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും ജോര്‍ജ് പറഞ്ഞു.

ഇന്നു വൈകുന്നേരം നടക്കുന്ന യു ഡി എഫ് യോഗത്തില്‍ പി സി ജോര്‍ജും പങ്കെടുക്കുന്നുണ്ട്. വിവാദപരമായ പരാമര്‍ശങ്ങള്‍ ഉണ്ടാക്കിയ സാഹചര്യത്തില്‍ പി സി ജോര്‍ജിനെ യോഗത്തില്‍ താക്കീത് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ജോര്‍ജിന്റെ പ്രതികരണം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :