തട്ടേക്കാട്: ശിക്ഷാനടപടികള്‍ തടഞ്ഞു

കൊച്ചി | M. RAJU| Last Modified തിങ്കള്‍, 28 ജൂലൈ 2008 (17:11 IST)
തട്ടേക്കാട്‌ ബോട്ട്‌ ദുരന്തത്തില്‍ പ്രതിയായ ഡ്രൈവര്‍ രാജുവിന്‍റെ ശിക്ഷാ നടപടികള്‍ ഹൈക്കോടതി തടഞ്ഞു. രാജുവിന്‍റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച്‌ ജസ്റ്റിസ്‌ ആര്‍. ബസന്ത്‌ ഇയാള്‍ക്ക്‌ ജാമ്യം അനുവദിച്ചു.

എറണാകുളം അഡീഷണല്‍ സെഷന്‍സ്‌ കോടതി രാജുവിന്‌ അഞ്ചു വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. അപകടം നടന്ന ബോട്ടിന്‍റെ ഡ്രൈവറും ഉടമയുമാണ് രാജു. ഒന്നര ലക്ഷം രൂപ ദുരന്തത്തില്‍ മരണമടഞ്ഞ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് നല്‍കും. പ്രതി പണം നല്‍കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കണമെന്നായിരുന്നു വിധി.

മനപ്പൂര്‍വ്വമായ ഒരു കുറ്റമല്ല പ്രതി ചെയ്തതെന്ന രാജുവിന്‍റെ അഭിഭാഷകര്‍ വാദം പരിഗണിച്ചാണ് കോടതി അഞ്ച് വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും വിധിക്കുകയായിരുന്നു. അങ്കമാലിക്ക്‌ സമീപമുള്ള എളവൂര്‍ സെന്റ്‌ ആന്റണീസ്‌ യു.പി. സ്‌കൂളിലെ 15 വിദ്യാര്‍ഥികളും മൂന്ന്‌ അധ്യാപികമാരുമാണ്‌ കുട്ടമ്പുഴയാറില്‍ ബോട്ടുമുങ്ങി കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 20ന്‌ മരിച്ചത്‌.

ആറുപേര്‍ക്ക്‌ മാത്രം സഞ്ചരിക്കാന്‍ ശേഷിയുള്ള ബോട്ടില്‍ അറുപതോളം പേരെ കയറ്റിയപ്പോഴാണ്‌ ദുരന്തമുണ്ടായത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :