ജോസഫ് വിഭാഗത്തിന് ഇടതുമുന്നണിയിലേക്ക് തിരികെ വരാമെന്ന് വൈക്കം വിശ്വന്‍

തിരുവനന്തപുരം| WEBDUNIA| Last Modified തിങ്കള്‍, 24 ഫെബ്രുവരി 2014 (18:04 IST)
PRO
മുന്നണി വിട്ടുപോയ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഇടതുമുന്നണിയിലേക്ക് തിരികെ വരാമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍.

തിരികെ വരാന്‍ തയ്യാറാണെങ്കില്‍ അക്കാര്യത്തെ കുറിച്ച് മുന്നണി ആലോചിക്കുമെന്നും വിശ്വന്‍ പറഞ്ഞു.

ഒരു കാരണവും പറയാതെയാണ് ജോസഫ് വിഭാഗം മുന്നണി വിട്ടതെന്നും വിട്ടുപോയപ്പോഴും അതിനു ശേഷവും അവര്‍ എല്‍ഡിഎഫിനെ ആക്രമിച്ചിട്ടില്ലെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസ് (ജോസഫ്), 2010ല്‍ മുന്നണി വിട്ട് കെഎം മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ്സ്(എം)ല്‍ ചേരുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :