ജോസഫ് മുന്നണി വിടില്ല - ജോര്‍ജ്

P.C. George
FILEFILE
പി.ജെ.ജോസഫ് ഇടതുമുന്നണി വിട്ടാല്‍ ജയിലില്‍ പോകേണ്ടി വരുമെന്ന് കേരള കോണ്‍ഗ്രസ് (സെക്യുലര്‍) നേതാവ് പി.സി.ജോര്‍ജ് പറഞ്ഞു. മോന്‍സ് ജോസഫാണ് മന്ത്രിയാകാന്‍ യോഗ്യനെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുമുന്നണി വിടുമെന്ന് ഭീഷണിപ്പെടുത്തി അവിടെ കടിച്ചുതൂങ്ങിക്കിടക്കുകയാണ് ജോസഫ്.ജോസഫ് ചത്താലും മുന്നണി വിടില്ല. മന്ത്രിസ്ഥാനം കിട്ടിയില്ലെങ്കിലും അദ്ദേഹം മുന്നണിയിലുണ്ടാവും. കട്ട് വച്ചിരിക്കുന്ന മുതലുകളെല്ലാം സംരക്ഷിക്കണമെങ്കില്‍ ഇടതുമുന്നണിയില്‍ നിന്നേ പറ്റൂ.

കോട്ടയം| WEBDUNIA|
ജോസഫിന് നല്‍കിയ സമാശ്വാസമാണ് സെക്യുലറിനെതിരായ ഇടതുമുന്നണി പരാമര്‍ശമെന്നും പി.സി.ജോര്‍ജ് പറഞ്ഞു. കേരളത്തില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും എ.കെ.ആന്‍റണിയും ഒരു മാഫിയാ ബന്ധവും ഇല്ലാത്ത നേതാക്കളാണ്. ഇടതുപക്ഷ ചിന്തയുള്ളവരുടെ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും ജോര്‍ജ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :