ജമീല പ്രകാശത്തിന്റെ പരാതിയില്‍ കോടതി നേരിട്ട് തെളിവെടുക്കും

തിരുവനന്തപുരം| JOYS JOY| Last Modified ശനി, 2 മെയ് 2015 (12:27 IST)
നിയമസഭയില്‍ ഉണ്ടായ പ്രശ്നത്തില്‍ ജമീല പ്രകാശം എം എല്‍ എയില്‍ നിന്ന് കോടതി നേരിട്ട് തെളിവെടുക്കും. മൊഴി നല്കാന്‍ മെയ് 30ന് ഹാജരാകാന്‍ കോടതി ജമീല പ്രകാശത്തിന് നിര്‍ദ്ദേശം നല്കി.

തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട് കോടതിയാണ് ജമീല പ്രകാശത്തിന് നിര്‍ദ്ദേശം നല്കിയത്. എം എല്‍ എമാരായ കെ ശിവദാസന്‍ നായര്‍, ഡൊമിനിക് പ്രസന്റേഷന്‍ എന്നിവര്‍ക്കെതിരെ ജമീല പ്രകാശം എം എല്‍ എ നല്‍കിയ പരാതിയില്‍ ആയിരിക്കും കോടതി നേരിട്ട് തെളിവെടുക്കുക.

നിയമസഭയില്‍ ബജറ്റ് അവതരണം നടക്കുന്നതിനിടെ ഭരണപക്ഷത്തെ രണ്ട് എം എല്‍ എമാര്‍ മാനസികമായും ശാരീരികമായും പ്രയാസപ്പെടുത്തിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയെന്നുമാണ് എം എല്‍ എയുടെ പരാതി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :