ചിത്തിരപുരത്തെ ഭൂമി രേഖകള്‍ പരിശോധിക്കും

മൂന്നാര്‍| WEBDUNIA| Last Modified വ്യാഴം, 31 മെയ് 2007 (18:57 IST)

ചിത്തിരപുരത്തെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ ഉടനെ ഹാജരാക്കാന്‍ പ്രത്യേക ദൗത്യസംഘം ആവശ്യപ്പെട്ടു.

ഏലമലക്കാടുകളുടെ നിയമം ലംഘിച്ചാണ് ഇവിടെ നിര്‍മ്മാണം നടന്നതെന്ന പരാതിയെത്തുടര്‍ന്ന് ഈ പ്രദേശത്ത് ദൗത്യസംഘ തലവന്‍ പരിശോധന നടത്തിയിരുന്നു. പള്ളിവാസലിന് സമീപമുള്ള അബ്ദുള്‍ ഷുക്കൂര്‍ എന്നായാളുടെ സ്ഥലത്താണ് പരിശോധന നടത്തിയത്. ഇവിടെ റിസോര്‍ട്ട് നിര്‍മ്മിക്കുന്നതിനുള്ള പണി നടക്കുന്നതായി ദൗത്യസംഘം കണ്ടെത്തി.

മുന്ന് സ്ഥലങ്ങളില്‍ കുളം നിര്‍മ്മിച്ചതായും ഇവിടേക്ക് വെള്ളം എത്തിക്കുന്നതിനായി മുതലപ്പുഴയാറില്‍ നിന്നും വെള്ളം എത്തിക്ക ുന്നതിനായി തടയണ കെട്ടിയിരിക്കുന്നതായും കണ്ടെത്തി.ഈ സ്ഥലത്തിന്‍റെ രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം അനന്തര നടപടികള്‍ എടുക്കുമെന്ന് സംഘത്തലവന്‍ സുരേഷ്കുമാര്‍ പറഞ്ഞു.

ഇവിടം തേയിലത്തോട്ടമാണെന്ന് കാണിക്കാനായി കുറച്ച് സ്ഥലത്ത് തേയിലച്ചെടികള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്. ഏലകൃഷി ചെയ്യാനുള്ള ഭൂമി തേയിലത്തോട്ടം ആക്കുന്നതും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും നിയമവിരുദ്ധമാണെന്ന് സുരേഷ്കുമാര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :