ചിതാഭസ്മം നിമജ്ജനം ചെയ്യാൻ പോയവർ അപകടത്തിൽ പെട്ടു; മൂന്ന് മരണം

പന്മന| akj iyer| Last Modified തിങ്കള്‍, 17 ജൂലൈ 2017 (16:56 IST)
മാതാവിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യാൻ പോയവരുടെ കാറിൽ ലോറിയിടിച്ച് കാറിൽ സഞ്ചരിച്ചിരുന്ന മൂന്നു പേർ മരിച്ചു. കാറിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളുടെ നില ഗുരുതരമാണ്. ചവറ ഇടപ്പള്ളിക്കോട്ടയിൽ കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

വർക്കല പാപനാസം കടപ്പുറത്ത് ചിതാഭസ്മം നിമജ്ജനം ചെയ്തശേഷം തിരിച്ച് വീട്ടിലേക്ക് പോകുംവഴിയായിരുന്നു അപകടം. മുമ്പേ പോയാ വാഹനത്തെ മറികടന്നു അമിത വേഗതയിൽ വന്ന ലോറി
കാറിൽ ഇടിക്കുകയായിരുന്നു.

ചങ്ങനാശേരി നെടുങ്ങാടപ്പള്ളി നൂറാമാക്കൽ അരവിന്ദാക്ഷൻ (68)
സഹോദരി
സരള (60) ,
കാർ ഡ്രൈവർ അനിൽ കുമാർ (51) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച അംബാസഡർ കാറിൽ സിമന്റ് കട്ട കയറ്റിവന്ന
തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ലോറിയാണ് ഇടിച്ചത്.

അരവിന്ദാക്ഷന്റെ ഭാര്യ ലളിത, ബന്ധു വത്സല, കാർഡ്രൈവർ അനിൽ കുമാറിന്റെ ഭാര്യ രജനി എന്നിവരാണ് ഗുരുതരമായ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. അപകടത്തിൽ പെട്ട കാറിൽ നിന്ന് വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :