ഗ്രൂപ്പിസത്തിനെതിരെ ഉമ്മന്‍‌ചാണ്ടി

കോഴിക്കോട്‌| WEBDUNIA|
PRO
PRO
സ്വന്തം താല്‍‌പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസിലെ ഇപ്പോഴത്തെ ഗ്രൂപ്പിസമെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി. ആശയപരമായുള്ള ഗ്രൂപ്പുകള്‍ അല്ല ഇപ്പോഴുള്ളതെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു. ഇതിനോട്‌ തനിക്ക്‌ യോജിക്കാനാകില്ല. പാര്‍ട്ടിക്ക്‌ മുകളില്‍ ഗ്രൂപ്പിനെ കാണുന്നത്‌ സംഘടനയ്ക്ക്‌ ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തെ തുടര്‍ന്ന് കെ പി സി സി പുനഃസംഘടന അനിശ്ചിതത്വത്തില്‍ തുടരുകയാണ്. ഇതിനിടെയാണ് ഗ്രൂപ്പിസത്തിനെതിരെ ഉമ്മന്‍‌ചാണ്ടി രംഗത്ത് വന്നിരിക്കുന്നത്.

അതേസമയം, കോണ്‍ഗ്രസ് പുനഃസംഘടന സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്ത്രിയുമായി വീണ്ടും ചര്‍ച്ച നടത്തി. പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വം ഹൈക്കമാന്റിന് പട്ടികകൈമാറിയെങ്കിലും വിവിധ കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് ചെന്നിത്തലയും മിസ്ത്രിയും കൂടിക്കാഴ്ച നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :