ഗുഡ്സ് ട്രെയിൻ പാളം തെറ്റി; ട്രെയിനുകൾ വൈകിയോടുന്നു

ചേമഞ്ചേരിയിൽ ഗുഡ്സ് ട്രെയിൻ പാളംതെറ്റി ഓടി

കോഴിക്കോട്| Aiswarya| Last Updated: ചൊവ്വ, 4 ഏപ്രില്‍ 2017 (10:33 IST)
ചേമഞ്ചേരിയിൽ ഗുഡ്സ് പാളംതെറ്റി ഓടി. ഇന്ന് പുലര്‍ച്ചെ ഒന്നരയ്ക്കായിരുന്നു സംഭവം. കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്ക് തകരാര്‍ സംഭവിച്ചതിനാല്‍ ഈ ഭാഗത്തേക്കുള്ള ട്രെയിൻ സര്‍വീസ് ഒറ്റവരി ട്രാക്കിൽ മാത്രമായിരുന്നു.

റെയിൽപാത വൈദ്യുതീകരണത്തിനുള്ള സാമഗ്രികൾ കണ്ണൂരിൽ എത്തിച്ച് കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്ന
ഗുഡ്സ് ട്രെയിണ് ഇന്ന് പാളം തെറ്റിയത്.
ട്രെയിനിന്റെ എൻജിനോട് ചേർന്നുള്ള ബോഗി പാളം തെറ്റിയ ശേഷം ഏകദേശം മുന്നൂറു മീറ്ററോളം മുന്നോട്ട് പോയിരുന്നു. ഇവിടെ മുന്നൂറോളം കോൺക്രീറ്റ് സ്ലാബുകൾ നീക്കി പുതിയവ സ്ഥാപിക്കേണ്ടതുണ്ട്. ഈ ഭാഗത്ത് ഗതാഗതം പൂർവസ്ഥിതിയിലാകാൻ രണ്ടു ദിവസമെടുക്കുമെന്നാണ് വിവരം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :