ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയത് സൗഹൃദപരമായി കണ്ടാല്‍ മതി: സ്പീക്കർ

കോടിയേരിയെ തള്ളി സ്പീക്കർ

Pinarayi Vijayan ,  P Sadasivam ,  Governor , P Sreeramakrishnan , പിണറായി വിജയന്‍ , പി സദാശിവം , ഗവര്‍ണര്‍ , പി ശ്രീരാമകൃഷ്ണന്‍ ,  കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം| സജിത്ത്| Last Modified വെള്ളി, 4 ഓഗസ്റ്റ് 2017 (12:10 IST)
ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയ നടപടി ശരിവെച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. വിവിധ സ്ഥാനങ്ങള്‍ തമ്മിലുള്ള അധികാരത്തര്‍ക്കമായി ഇതിനെ കാണരുത്. സംവാദവും സൗഹൃദവും ജനാധിപത്യത്തിന് ശക്തിപകരുമെന്നും രാജ്ഭവനിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചു വരുത്തിയ ഗവര്‍ണറുടെ നടപടി സൗഹാര്‍ദ്ദപരമായിരുന്നുവെന്നും സ്പീക്കര്‍ വ്യക്തമാക്കി.

ഗവര്‍ണറാണ് ഭരണത്തലവനെങ്കിലും ഉപദേശകന്റെ റോള്‍ മാത്രമാണ് ആ പദവിയിലിരിക്കുന്നവര്‍ക്ക് ഉള്ളതെന്ന് കോടിയേരി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ രാജ്ഭവനില്‍ ‘സമണ്‍’ ചെയ്തെന്ന് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തത് ഫെഡറല്‍ സംവിധാനത്തെയും ജനാധിപത്യ വ്യവസ്ഥയെയും ദുര്‍ബലപ്പെടുത്തുന്ന സമീപനമായിപ്പോയെന്നും കോടിയേരി കുറ്റപ്പെടുത്തിയിരുന്നു. കോടിയേരിയുടെ ഈ പ്രസ്താവനകൾക്കിടയിലാണ് സ്പീക്കറുടെ പ്രതികരണം വന്നത്


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :