മുന്‍മന്ത്രിയും പത്തനാപുരം എംഎല്‍എയും സിനിമാതാരവുമായ കെ ബി ഗണേഷ്കുമാറിന്റെ വിവാഹം ഇന്ന് വാളകം കീഴൂട്ട് വീടിനോടുചേര്‍ന്ന കുടുംബക്ഷേത്രത്തില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്.
സ്വകാര്യ ചാനല്‍ മിഡില്‍ ഈസ്റ്റ് മാര്‍ക്കറ്റിങ് വിഭാഗം മേധാവി ബിന്ദുമേനോനാണ് വധു. ഗണേഷ്കുമാറിന്റെ പിതാവും മുന്നോക്ക വികസന കോര്പ്പറേഷന് ചെയര്‍മാനുമായ ആര് ബാലകൃഷ്ണപിള്ളയുടെ സാന്നിധ്യത്തിലാണ് ചടങ്ങുകള്‍.
ഇരുവരുടെയും രണ്ടാം വിവാഹമാണ്. രാവിലെ 10നും 10.30നുമിടയിലുള്ള മുഹൂര്‍ത്തത്തിലാണ് വിവാഹം. ഗണേഷ് കുമാറും യാമിനി തങ്കച്ചിയുമായുള്ള വിവാഹമോചനം വന്കോലാഹലങ്ങള് സൃഷ്ടിച്ചിരുന്നു.