കോണ്‍ഗ്രസ് എന്ന് മുതലാണ് മൗനപ്രാര്‍ഥന ആരംഭിച്ചത്, വന്ദേമാതരമെങ്കിലും ചൊല്ലിക്കൂടേ: സുഗതകുമാരി

കോണ്‍ഗ്രസ് സംഘടിപ്പിച്ച വേദിയില്‍ ഈശ്വരപ്രാര്‍ത്ഥന ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി സുഗതകുമാരി

തിരുവനന്തപുരം| AISWARYA| Last Modified ചൊവ്വ, 18 ജൂലൈ 2017 (11:31 IST)
ഇടത് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരായി സംഘടിപ്പിച്ച ജനസദസ്സിന്റെ ഉദ്ഘാടന വേദിയില്‍ ഈശ്വരപ്രാര്‍ഥന ചൊല്ലാത്തതില്‍ പരസ്യ പ്രതിഷേധവുമായി കവയത്രിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സുഗതകുമാരി. കെപിസിസി സംഘടിപ്പിച്ച ജനസദസ്സിന്റെ ഉദ്ഘാടനവേദിയില്‍ രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള മൗനപ്രാര്‍ത്ഥനയാണ് നടത്തിയത്. ഇതേത്തുടര്‍ന്നാണ് പ്രതിഷേധവുമായി സുഗതകുമാരി രംഗത്തെത്തിയത്.

കോണ്‍ഗ്രസ് എന്ന് മുതലാണ് മൗനപ്രാര്‍ഥന ആരംഭിച്ചതെന്നായിരുന്നു സുഗതകുമാരി ചോദിച്ചത്. കോണ്‍ഗ്രസിന് നാലുവരി ഈശ്വരപ്രാര്‍ഥനയില്ലേയെന്നും വന്ദേമാതരത്തിന്റെ ആറുവരിയെങ്കിലും ഈശ്വരപ്രാര്‍ഥനയായി ചൊല്ലാമായിരുന്നുവെന്നും സുഗതകുമാരി വേദിയില്‍ ചോദിച്ചു. എന്നാല്‍ സുഗതകുമാരിയുടെ ചോദ്യത്തിന്
കാര്യമായ മറുപടി ഒരു നേതാക്കന്മാരും നല്‍കിയില്ല.

എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലുമുള്ള വിശ്വാസവും തനിക്ക് നഷ്ടപ്പെട്ടെന്നും സംസ്ഥാനസര്‍ക്കാരിന്റെ പുതിയ മദ്യനയം സ്ത്രീസമൂഹത്തിനെതിരാണെന്നും സുഗതകുമാരി അഭിപ്രായപ്പെട്ടു. മദ്യത്തിനെതിരെ നടത്തുന്ന സമരത്തില്‍ തന്റെ മനസ്സ് മടുത്തെന്നും യുഡിഎഫിന്റെ മദ്യനയം തിരുത്തിയതോടെ കേരളത്തിലെ സ്ത്രീകളോട് കടുത്ത ദ്രോഹമാണ് ഇടതുസര്‍ക്കാര്‍ ചെയ്തതെന്നും സുഗതകുമാരി പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :