കോണ്‍ഗ്രസില്‍ ഒരേയൊരു ഗ്രൂപ്പ് മാത്രം- സോണിയ

കൊച്ചി| WEBDUNIA|
PTI
PTI
കോണ്‍ഗ്രസിന് ഒറ്റ ഗ്രൂപ്പ് മാത്രമേയുള്ളൂ എന്ന് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പിന് അതീതമായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളോടും പ്രവര്‍ത്തകരോടും ആഹ്വാനം ചെയ്തു. കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു സോണിയ.

കോണ്‍ഗ്രസുകാര്‍ക്ക് ഒറ്റ ഗ്രൂപ്പ് മാത്രമേയുള്ളൂ. അത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്. രാജ്യത്തിന്റെ ഭാവിയെയും ഗതിയെയും നിയന്ത്രിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. അതിനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സോണിയ പറഞ്ഞു.

സംസ്ഥാനത്ത് ഗ്രൂപ്പിന്റെ അതിപ്രസരം ഇല്ലാതെ കോണ്‍ഗ്രസ് മുന്നോട്ടുപോകണമെന്ന് കെപിസി‌സി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. അര്‍ഹിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കുമെന്നും സുധീരന്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :