കൊടിയത്തൂര്‍: തീവ്രവാദ ബന്ധമില്ലെന്ന്?

കോഴിക്കോട്| WEBDUNIA|
PRO
PRO
കൊടിയത്തൂരില്‍ യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തിന് പിന്നില്‍ തീവ്രവാദബന്ധമില്ലെന്ന് സൂചന. ആക്രമണത്തിന് പിന്നില്‍ മതതീവ്രവാദ സംഘടനയ്ക്ക് പങ്കുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ഇതിനുള്ള സാധ്യത രഹസ്യാന്വേഷണ വിഭാഗം തള്ളിക്കളഞ്ഞു.

കൊടിയത്തൂരില്‍ ഷഹീദ് ആക്രമിക്കപ്പെട്ട ദിവസം തന്നെ മറ്റൊരിടത്തും സമാനമായ സംഭവം നടന്നിരുന്നു. ഇതിന് പിന്നില്‍ മതതീവ്രവാദ സംഘടനയാണെന്നാണ് സൂചന. ഇതാണ് കൊടിയത്തൂര്‍ സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്ന പ്രചാരണത്തിന് ശക്തികൂട്ടിയത്. ഇതുവരെ 15 ഓളം പേരെ പൊലീസ് പ്രതിചേര്‍ത്തിട്ടുണ്ട്. ഇവര്‍ എല്ലാവരും തന്നെ ഒളിവിലാണ്. ഇവരില്‍ ഭൂരിഭാഗം പേരും മുസ്ലീംലീഗ് പ്രവര്‍ത്തകരാണെന്നാണ് സൂചന.

കൊടിയത്തൂര്‍ സംഭവത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍ക്ക് നേരിട്ട് പങ്കില്ലെങ്കിലും, പ്രതികളില്‍ ആര്‍ക്കെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മുസ്ലീംലീഗിന് ഭൂരിപക്ഷമുള്ള ഈ പ്രദേശത്ത് അടുത്തിടയായി തീവ്രവാദ സംഘടനകള്‍ ശക്തിപ്പെടുന്നതായും റിപ്പോര്‍ട്ടുണ്ട്.

അര്‍ദ്ധരാത്രി സംശയാസ്പദസാഹചര്യത്തില്‍, ഭര്‍ത്താവില്ലാത്ത സ്ത്രീയുടെ വീട്ടില്‍ കണ്ടെന്നാരോപിച്ചാണ് ചെറുവാടി ചുള്ളിക്കാപ്പറമ്പ് തേലീരി ഷഹീദ് ബാവയെ (27)യെ ഒര‌ു സംഘം ആളുകള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ ആശുപത്രിയില്‍ വച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് മരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :