കൊച്ചി മെട്രോ: പരിശോധനയ്ക്ക് ജപ്പാന്‍ സംഘമെത്തി

കൊച്ചി: | WEBDUNIA|
PRO
PRO
മെട്രോ റെയില്‍ പദ്ധതിയുടെ പ്രാഥമിക പരിശോധനയ്ക്ക് ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സി(ജൈക്ക)യുടെ ആദ്യസംഘം കൊച്ചിയിലെത്തി. എന്നാല്‍ പദ്ധതി ഏറ്റെടുക്കുന്നതു സംബന്ധിച്ച ഡി എം ആര്‍ സി തീരുമാനത്തില്‍ ഇനിയും വ്യക്തത കൈവന്നിട്ടില്ല. പദ്ധതിയുമായി ഡി എം ആര്‍ സി സഹകരിക്കാമെന്നു ധാരണയായിട്ടുണ്ട്‌. എന്നാല്‍ ഏതു വിധത്തിലാവണം സഹകരണമെന്നതു സംബന്ധിച്ചു ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ.

രണ്ടുദിവസം തങ്ങുന്ന 11 അംഗ ഇപ്പാന്‍ സംഘം കെ എം ആര്‍ എലുമായി ചര്‍ച്ച നടത്തും. ഡി എം ആര്‍ സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരനുമായും കൂടിക്കാഴ്ച നടത്തിയേക്കും. വായ്പ നല്‍കുന്നതിനു മുന്നോടിയായി പരിശോധന നടത്തുന്ന ജൈക്കയുടെ വസ്തുതാന്വേഷണ സംഘമാണ് എത്തിയത്. ജപ്പാനിലെ മിത്സുബിഷി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് തകേഷി ഫുകുയാമയാണ് സംഘത്തലവന്‍.

മെട്രോ പദ്ധതിയുടെ വിശദമായ രൂപരേഖ വിശകലനം, സാങ്കേതികവിദ്യ പരിഷ്കരണം, മുന്നൊരുക്കങ്ങള്‍, വായ്പയുടെ തിരിച്ചടവ് എന്നിവ സംബന്ധിച്ചാണ് സംഘം കെഎംആര്‍എലുമായി ചര്‍ച്ച നടത്തുക. ഇതുവരെയുള്ള പദ്ധതിപ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്ന സംഘം നിര്‍ദിഷ്ട മെട്രോപാതയും സന്ദര്‍ശിക്കും. ചര്‍ച്ചയില്‍ ഡി എം ആര്‍ സി പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് കെ എം ആര്‍ എല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സംഘവുമായി ഇ ശ്രീധരന്‍ ചര്‍ച്ച നടത്തും. പ്രാഥമിക പരിശോധനകള്‍ക്കുള്ള സംഘമാണ് കൊച്ചിയിലെത്തിയത്. വായ്പാ നടപടികളുടെ ഭാഗമായുള്ള പ്രതിനിധിസംഘം പിന്നീട് എത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :