കൊച്ചി മെട്രോ: ജെയ്ക്ക തൃപ്തി അറിയിച്ചെന്ന് ഇ ശ്രീധരന്‍

കൊച്ചി| WEBDUNIA|
PRO
PRO
ഡിഎം ആര്‍സിയുടെ സാങ്കേതിക വിദ്യയില്‍ സംഘം തൃപ്തി അറിയിച്ചതായി ഡി എം ആര്‍ സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ പറഞ്ഞു. കൊച്ചി മെട്രോ പദ്ധതിക്ക്‌ വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനയ്ക്ക് എത്തിയ ജപ്പാന്‍ രാജ്യാന്തര സഹകരണ ഏജന്‍സിയുടെ (ജെയ്ക്ക) വസ്തുതാ പഠനസംഘവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജപ്പാന്‍ സംഘത്തിന്‌ ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. ചര്‍ച്ചയ്ക്ക് ശേഷം സംശയങ്ങള്‍ ദൂരീകരിച്ചതായും ഇ ശ്രീധരന്‍ പറഞ്ഞു. പദ്ധതിക്ക്‌ കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നതുള്‍പ്പെടെയുളള കാര്യങ്ങളില്‍ ജപ്പാന്‍ സംഘത്തിന്‌ ആശങ്കയില്ല.

അതേസമയം, ചര്‍ച്ച തൃപ്തികരമാണെന്ന്‌ ജെയ്ക്ക പ്രതിനിധികളും അറിയിച്ചിട്ടുണ്ട്‌. മെട്രോ പദ്ധതിയുടെ വിശദമായ രൂപരേഖ വിശകലനം, സാങ്കേതികവിദ്യ പരിഷ്കരണം, മുന്നൊരുക്കങ്ങള്‍, വായ്പയുടെ തിരിച്ചടവ് എന്നിവ സംബന്ധിച്ചുമായിരുന്നു പ്രധാന ചര്‍ച്ച.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :