കേരളം എന്നൊരു സംസ്ഥാനമുണ്ടെന്ന് മോദി അറിയണം; ട്രെയിന്‍ തടയാന്‍ പി സി ജോര്‍ജ്ജ്

നോട്ടു നിരോധിച്ച് മോദി ഇന്ത്യയിലെ ജനങ്ങളെ അപമാനിക്കുന്നു: പി സി ജോര്‍ജ്ജ്

Narendra Modi, P C George, India, Modi, Currency, നരേന്ദ്രമോദി, പി സി ജോര്‍ജ്ജ്, ഇന്ത്യ, നോട്ട് നിരോധനം, കറന്‍സി, മോദി
കോട്ടയം| Last Modified വ്യാഴം, 12 ജനുവരി 2017 (16:01 IST)
കേരളം എന്നൊരു സംസ്ഥാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മറന്നുപോകുന്നതായി പി സി ജോര്‍ജ്ജ്. കേരളത്തില്‍ നടക്കുന്ന സമരങ്ങളൊന്നും മോദി അറിയുന്നില്ലെന്നും അതിനാല്‍ ഈ 17ന് എറണാകുളം നോര്‍ത്ത് റെയില്‍‌വേ സ്റ്റേഷനില്‍ ട്രെയിന്‍ തടയുമെന്നുമാണ് ജോര്‍ജ്ജ് അറിയിച്ചിരിക്കുന്നത്.

‘കറന്‍സി ആന്ദോളന്‍’ എന്ന പേരിലാണ് ട്രെയിന്‍ തടയല്‍ സമരം സംഘടിപ്പിക്കുന്നത്. കേരളത്തില്‍ നടക്കുന്ന സമരങ്ങളൊന്നും മോദി അറിയുന്നില്ല. കേരളം എന്നൊരു സംസ്ഥാനം ഉണ്ടെന്ന് മോദി അറിയണം. അതുകൊണ്ടാണ് ട്രെയിനുകള്‍ തടയാന്‍ തീരുമാനിച്ചത് - പി സി ജോര്‍ജ്ജ് അറിയിച്ചു.

നോട്ടു നിരോധനം ഏര്‍പ്പെടുത്തി മോദി ഇന്ത്യയിലെ ജനങ്ങളെ അപമാനിക്കുകയാണ്. നോട്ടുകള്‍ നിരോധിച്ചുകഴിഞ്ഞപ്പോള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കറന്‍സിക്ക് പ്രശ്നമില്ല. കേരളത്തില്‍ മാത്രമേ കുഴപ്പമുള്ളൂ. കേരളത്തോട്‌ മോദി വൈരാഗ്യം തീര്‍ക്കുകയാണെന്നും പി സി ജോര്‍ജ്ജ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :