കെപിസിസി പട്ടികയില്‍ മാറ്റമുണ്ടാകുമെന്ന് ഹസന്‍; പുറത്തു വരുന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടി

കെപിസിസി പട്ടികയിലെ അപാകതകള്‍ പരിഹരിക്കുമെന്ന് എം എം ഹസ്സന്‍

KPCC , Congress High Command , mm hassan , രാഹുല്‍ ഗാന്ധി , കെപിസിസി ,  ഹൈക്കമാന്റ് , എം എം ഹസന്‍
തിരുവനന്തപുരം| സജിത്ത്| Last Modified ഞായര്‍, 22 ഒക്‌ടോബര്‍ 2017 (15:28 IST)
കെപിസിസിയുടെ ഭാരവാഹി പട്ടികയില്‍ മാറ്റമുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍. നിലവില്‍ പട്ടികയിലുള്ള എല്ലാ അപാകതകളും പരിഹരിക്കും. വനിതകളുടെയും യുവാക്കളുടെയും പ്രാതിനിധ്യം കൂട്ടും. മാറ്റം വരുത്താനുള്ള അധികാരം ഹൈക്കമാന്റിനുണ്ടെന്നും ഹസന്‍ പറഞ്ഞു. ഹൈക്കമാന്‍ഡിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. ഇത് സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം , കെപിസിസി പട്ടികയില്‍ സമവായം നടത്താത്തതിന് നേതൃത്വത്തെ ഹൈക്കമാന്റ് താക്കീത് ചെയ്തിരുന്നു. എ, ഐ ഗ്രൂപ്പുകള്‍ വിട്ടുവീഴ്ചയ്ക്കു തയാറാകുന്നില്ലെങ്കില്‍ കെപിസിസി പട്ടിക അംഗീകരിക്കില്ലെന്ന മുന്നറിയിപ്പും ഹൈക്കമാന്റ് നല്‍കി. പട്ടികയില്‍ സംസ്ഥാന ഘടകമെടുത്ത നിലപാട് ധിക്കാരപരമാണ്. ഈ കടുംപിടുത്തം തുടരുകയാണെങ്കില്‍ കേരളത്തെ ഒഴിവാക്കി എഐസിസി
സമ്മേളനം ചേരുമെന്നും ഹൈക്കമാന്‍ഡ് അറിയിച്ചിരുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :