കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം

KBJWD
കേരള സര്‍വകലാശാലയിലേക്ക്‌ കെ.എസ്‌.യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സര്‍വകലാശാല അസിസ്‌റ്റന്‍റ് ഗ്രേഡ്‌ നിയമനത്തില്‍ ക്രമക്കേട്‌ നടത്തിയ വൈസ്‌ ചാന്‍സലറും പ്രൊ-വൈസ്‌ ചാന്‍സലറും രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്‌.

പ്രവര്‍ത്തകര്‍ പ്രൊ വൈസ്‌ ചാന്‍സലറുടെ മുറിയിലേക്ക്‌ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചതാണ്‌ സംഘര്‍ഷത്തിനിടയാക്കിയത്‌. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ്‌ ലാത്തി ചാര്‍ജ്‌ നടത്തി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. അസിസ്റ്റന്‍റ് ഗ്രേഡ് നിയമനത്തില്‍ വന്‍ തോതില്‍ ക്രമക്കേട് നടന്നുവെന്ന് ഉപലോകായുക്ത കണ്ടെത്തിയിരുന്നു.

തിരുവനന്തപുരം| M. RAJU|
ഇതേ തുടര്‍ന്ന് പരീക്ഷ റദ്ദാക്കാന്‍ ഉപലോകായുക്ത ഉത്തരവിട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :