കെ എം മാണി ഞെട്ടിച്ചെന്ന് വി ഡി സതീശന്‍

K M Mani, V D Satheesan, Pinarayi, Oommenchandy, കെ എം മാണി, വി ഡി സതീശന്‍, പിണറായി, കര്‍ഷകര്‍, ഉമ്മന്‍‌ചാണ്ടി
തിരുവനന്തപുരം| BIJU| Last Modified വ്യാഴം, 11 മെയ് 2017 (20:37 IST)
കെ എം മാണി തന്നെ ഞെട്ടിച്ചെന്ന് വി ഡി സതീശന്‍ എംഎല്‍എ. കര്‍ഷകര്‍ക്കുവേണ്ടി കേരളത്തിലെ സര്‍ക്കാരുകള്‍ ഒന്നും ചെയ്തിട്ടില്ലെന്ന് കെ എം മാണി നിയമസഭയില്‍ പറഞ്ഞതാണ് തന്നെ ഞെട്ടിച്ചതെന്ന് സതീശന്‍ വ്യക്തമാക്കി.

13 ബജറ്റുകള്‍ അവതരിപ്പിച്ചിട്ടുള്ളയാളാണ് കെ എം മാണി. അദ്ദേഹം 23 വര്‍ഷം മന്ത്രിയായിരുന്നു. 50 വര്‍ഷം എം എല്‍ എ ആയിരുന്നു. അദ്ദേഹമാണ് പറയുന്നത് സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന്. ഭരണത്തില്‍ നിര്‍ണായക സ്ഥാനങ്ങളില്‍ ഇരുന്നിട്ടുള്ളയാളാണ് അദ്ദേഹം എന്നോര്‍ക്കണം. ഇതുകേള്‍ക്കുമ്പോള്‍ ആര്‍ക്കും ഞെട്ടലുണ്ടാകും - സതീശന്‍ വിശദമാക്കി.

‘ധനധൂര്‍ത്ത് രാഷ്ട്രീയവും രൂക്ഷ ധനപ്രതിസന്ധിയും’ എന്ന ഗ്രന്ഥത്തിന്‍റെ പ്രകാശനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു വി ഡി സതീശന്‍. ഡോ. ബി എ പ്രകാശ് ആണ് ഗ്രന്ഥകര്‍ത്താവ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :