കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവം; യുവതി അറസ്റ്റില്‍

മലപ്പുറത്തെ സംഭവം; യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു

aparna| Last Modified ഞായര്‍, 24 സെപ്‌റ്റംബര്‍ 2017 (12:23 IST)
മലപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവാവിന്റെ ഭാര്യയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ സ്വദേശിനി ഖൈറുന്നീസയെ ആണ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിനിരയായ പുറത്തൂര്‍ സ്വദേശിയായ ഇര്‍ഷാദിന്റെ ആദ്യഭാര്യയാണ് ഖൈറുന്നീസ.

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വധശ്രമത്തിനാണ് ഖൈറുന്നീസയ്ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഖൈറുന്നീസയുടെ രണ്ടാംഭര്‍ത്താവാണ് ഇര്‍ഷാദ്. എന്നാല്‍, ഇയാള്‍ വീണ്ടും വിവാഹം കഴിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തയാണ് ഖൈറുന്നീസയെ പ്രകോപിപ്പിച്ചത്.

ജനനേന്ദ്രിയം മുറിച്ചതായി യുവതി തന്നെ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ താന്‍ സ്വയം മുറിച്ചതാണെന്നായിരുന്നു ഇര്‍ഷാദിന്റെ വാദം. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വെഷണത്തിലാണ് യുവതിയെ കസ്റ്റഡിയില്‍ എടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :