കുടിവെള്ളം മുടങ്ങും; തിരുവനന്തപുരത്ത് വീണ്ടും ശുദ്ധജലപെപ്പ് പൊട്ടി

അരുവിക്കര| WEBDUNIA|
PRO
തിരുവനന്തപുരത്ത് നഗരത്തിലേക്കുള്ള പ്രധാന പൈപ്പ് ലൈന്‍ ജലശുദ്ധീകരണിക്ക് സമീപം പൊട്ടി. ഇതോടെ ഞായറാഴ്ച നഗരത്തില്‍ കുടിവെള്ള വിതരണം മുടങ്ങി.

അരുവിക്കഡാമില്‍ നിന്ന് നഗരത്തിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാനപൈപ്പുകളിലൊന്നാണ് പൊട്ടിയത്. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളവിതരണം മുടങ്ങും.

അരുവിക്കര ഡാമിനു സമീപത്തെ ബൂസ്റ്റര്‍ പമ്പ് ഹൗസ് സ്ഥിതിചെയ്യുന്നതിനു സമീപമാണ് പൈപ്പ് പൊട്ടിയത്. പൈപ്പ് പൊട്ടിയപ്പോള്‍ ശക്തമായ മണ്ണിലൊപ്പുണ്ടാക്കി. ഇതോടെ പൈപ്പ് ഇടിഞ്ഞു താണു.

മെഡിക്കല്‍ കോളജ് മുതല്‍ മണ്‍വിള, ടെക്‌നോപാര്‍ക്ക് വരെയുള്ള ഭാഗങ്ങളില്‍ ജലവിതരണം മുടങ്ങും. പൈപ്പ് മാറ്റിസ്ഥാപിക്കാനുള്ള പണി ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ മാത്രമേ ജലവിതരണം പൂര്‍ണ്ണായും പുന:സ്ഥാപിക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :