കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു

കാര്‍ അപകടം ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

കൊച്ചി| AKJ IYER| Last Updated: തിങ്കള്‍, 5 ജൂണ്‍ 2017 (18:27 IST)
കാർ തോട്ടിലേക്ക് മറിഞ്ഞ്
ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. പുത്തൻവേലിക്കര തുരുത്തൂർ സ്വദേശി മേൽവിന്റെ മാതാവ് മേരി, ഭാര്യ ഹണി, മകൻ മൂന്നു വയസുള്ള ആരോൺ എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രി മരിച്ചത്.

ബന്ധുവീട്ടിലെ ചടങ്ങിൽ സംബന്ധിച്ച് തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് കൈവരികൾ ഇല്ലാതിരുന്ന റോഡിൽ നിന്ന് കാർ തോട്ടിലേക്ക് വീണ് അപകടത്തിൽ പെട്ടത്. മേൽവിനായിരുന്നു കാർ ഓടിച്ചിരുന്നത്. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :