കള്ളപ്പണ ഇടപാട്: ഗായിക റിമി ടോമിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്‌

കളളപ്പണ ഇടപാടുകള്‍ നടക്കുന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന് ഗായിക റിമി ടോമിയുടെ വീട്ടില്‍ റെയിഡ്. വ്യവസായി മഠത്തില്‍ രഘു, അഡ്വ വിനോദ് കുട്ടപ്പന്‍, ജോണ്‍ കുരുവിള എന്നിവരുടെ വീടുകളിലാണ് ആദായ നികുതി വകുപ്പ്

rahul balan| Last Updated: വ്യാഴം, 5 മെയ് 2016 (15:14 IST)
കളളപ്പണ ഇടപാടുകള്‍ നടക്കുന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന് ഗായിക റിമി ടോമിയുടെ വീട്ടില്‍ റെയിഡ്. വ്യവസായി മഠത്തില്‍ രഘു, അഡ്വ വിനോദ് കുട്ടപ്പന്‍, ജോണ്‍ കുരുവിള എന്നിവരുടെ വീടുകളിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നത്.

റിമി ടോമിയുടെ അക്കൌണ്ടില്‍ നിന്നും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വന്‍‌തുക പിന്‍‌വലിച്ചതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.

റിമി ടോമിയുടെ കൊച്ചിയിലെ ഇടപ്പള്ളിയിലുളള വീട്ടിലാണ് രാവിലെ മുതല്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് ആരംഭിച്ചത്. തിരുവനന്തപുരത്തുളള റിമിടോമി റെയ്ഡ് വിവരം അറിഞ്ഞ് കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. മഠത്തില്‍ രഘുവിന്‍റെ കൊല്ലത്തുളള വീട്ടിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. രാവിലെ തുടങ്ങിയ റെയ്ഡ് ഇപ്പോഴും പുരോഗമിക്കുകയാണ്‌.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :