കരുനാഗപ്പള്ളിയില്‍ വാഹനാപകടം: 4 മരണം

കൊല്ലം| WEBDUNIA| Last Modified ചൊവ്വ, 30 നവം‌ബര്‍ 2010 (20:18 IST)
കരുനാഗപ്പള്ളിയില്‍ വാഹനാപകടത്തില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പടെ നാലുപേര്‍ മരിച്ചു. കെ എസ് ആര്‍ ടി സി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അയണിവേല്‍ കുളങ്ങര എന്‍ എസ് ഭവനില്‍ സദാനന്ദന്‍(64), സദാനന്ദന്‍റെ ഭാര്യ ഓമന, ഓമനയുടെ സഹോദരന്‍ കല്ലേലി സ്വദേശി ശിവജി(47), ശിവജിയുടെ ഭാര്യ ജലജ എന്നിവരാണ് മരിച്ചത്.

കരുനാഗപ്പള്ളിക്കടുത്ത് കുറ്റിവട്ടത്ത് ദേശീയപാതയിലാണ് സംഭവം നടന്നത്. കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകാനായി പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോളടിച്ച് റോഡിലേക്കിറങ്ങിയ കാറും ചിന്നക്കടയിലേക്ക് വരികയായിരുന്ന ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ മൂന്നുപേര്‍ മരിച്ചു. ഓമന കൊല്ലം ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

ആറുപേരാണ് കാറിലുണ്ടായിരുന്നത്. പരുക്കേറ്റ രണ്ടുപേരെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :