കണ്ണൂരില്‍ ജനസമ്പര്‍ക്ക പരിപാടി

കണ്ണൂര്‍| WEBDUNIA|
PRO
കണ്ണൂര്‍ ജില്ലയില്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി തുടങ്ങി. പരിപാടി നടക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പരാതിക്കാര്‍ എത്തിതുടങ്ങി. എല്‍ഡിഎഫിന്റെ ഉപരോധത്തെ നേരിടാന്‍ കനത്ത സുരക്ഷാസന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.

പ്രധാന വേദിയായ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് രാവിലെ ആറ് മുതല്‍തന്നെ പരാതിക്കാരെ പ്രവേശിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. കനത്ത സുരക്ഷയാണ് ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന സ്ഥലത്ത് ഒരുക്കിയിട്ടുള്ളത്. 3700 പൊലീസുകാരെയാണ് സുരക്ഷാ ചുമതലകള്‍ക്കായി വിന്യസിച്ചിരിക്കുന്നത്. കണ്ണൂര്‍ ഐജിക്കാണ് സുരക്ഷയുടെ ചുമതല.

സ്‌റ്റേഡിയത്തിലെ എട്ട് വഴികളും പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞിരിക്കുകയാണ്. തിരിച്ചറിയല്‍ രേഖയും അതിന്റെ പകര്‍പ്പും ഉള്ളവരെ മാത്രമാണ് കടത്തിവിടുന്നത്. 5989 പരാതികളാണ് ഇന്ന് ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിയുടെ മുന്‍പിലെത്തുക. മുഖ്യമന്ത്രിയോട് നേരിട്ട് പരാതി ബോധിപ്പിക്കാനും പരിഹരിക്കാനുമായി 298 അപേക്ഷകരെ തിരഞ്ഞെടുത്തിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് സഹായം ലഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള 1360 പരാതികളില്‍നിന്ന് 154 അപേക്ഷകള്‍ തിരഞ്ഞെടുത്തു. ആയിരത്തിലധികം അപേക്ഷകള്‍ ബിപിഎല്‍ കാര്‍ഡിനുവേണ്ടിയുള്ളതാണ്. മുന്‍കൂട്ടി അപേക്ഷ നല്‍കിവരെ പരിഗണിച്ചശേഷം നേരിട്ട് അപേക്ഷ നല്‍കാനെത്തിവരെ പരിഗണിക്കും. പതിനായിരം പേരെങ്കിലും നേരിട്ട് പരാതി സമര്‍പ്പിക്കാനെത്തുമെന്നാണ് കരുതപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :