ഓണക്കാലത്ത് കുടി മുട്ടില്ല; കേരളത്തില്‍ 300 ബാര്‍, ബിയര്‍ പാര്‍ലറുകളും മാഹിയില്‍ 32 മദ്യശാലകളും തുറക്കാമെന്ന് സുപ്രീംകോടതി

സുപ്രീംകോടതി ഇളവ്: കേരളത്തില്‍ 300 ബാര്‍, ബിയര്‍ പാര്‍ലറുകള്‍ തുറക്കാം

Bar , bar case , LDF government , Supreme court , മന്ത്രിസഭാ , ദേശീയ- സംസ്ഥാന പാത , ബാറുകൾ തുറക്കുന്നു , ബാര്‍ ,സുപ്രീംകോടതി
തിരുവനന്തപുരം| സജിത്ത്| Last Modified വ്യാഴം, 24 ഓഗസ്റ്റ് 2017 (10:40 IST)
ദേശീയ പാതയോരങ്ങളില്‍ മദ്യശാലകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്
മുനിസിപ്പൽ പരിധിയിൽ ബാധകമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്ത് 300 ബാര്‍, ബിയര്‍ വൈന്‍ പാര്‍ലറുകളും മാഹിയിൽ
32ഓളം മദ്യശാലകളും തുറക്കാന്‍ വഴിതെളിഞ്ഞു. കേരളത്തില്‍ പഞ്ചായത്തുകളില്‍ ദേശീയ, സംസ്ഥാനപാതയോരങ്ങളിലുള്ള 183 എണ്ണം മാത്രമായിരിക്കും ഇനി അടഞ്ഞുകിടക്കുക. കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഇളവിന് സുപ്രീംകോടതിയുടെ ഈ തീരുമാനത്തോടെ പ്രസക്തിയില്ലാതാവുകയും ചെയ്തു.

സംസ്ഥാനത്തു കൂടുതൽ ബാറുകൾ തുറക്കാൻ വഴിയൊരുക്കുന്ന തീരുമാനമാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ കൈക്കൊണ്ടത്. നഗരപരിധിയിലെ സംസ്ഥാന, ദേശീയ പാതകള്‍ ഡീനോട്ടിഫൈ ചെയ്‌ത് കോര്‍പ്പറേഷന്‍, നഗരസഭാ പരിധിയിലെ ബാറുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ നീക്കം. എ​ന്നാ​ൽ പ​ഞ്ചാ​യ​ത്തു​ക​ളെ നോ​ട്ടി​ഫി​ക്കേ​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം സ​ർ​ക്കാ​ർ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല. വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ മാ​ന്ദ്യം മ​റി​ക​ട​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നാ​ണ് സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം.

പ്രാഥമിക കണക്കുകൾ പ്രകാരം ഇതോടെ 129 ബീയർ – വൈൻ പാലറുകൾ തുറക്കാനാകും. ഇതിൽ ത്രീസ്റ്റാർ പദവിക്കു മുകളിലുള്ള 70എണ്ണം ബാറുകളായി മാറും. 76 കള്ളുഷാപ്പുകൾ, 10 മദ്യവിൽപ്പനശാലകൾ, നാലു ക്ലബുകൾ എന്നിവയും തുറക്കാൻ വഴിയൊരുങ്ങും. സംസ്ഥാന പാതകളെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന നടപടി പാടില്ലെന്ന പൊതുമരമാത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ എതിര്‍പ്പിനെ അവഗണിച്ചാണ് സര്‍ക്കാര്‍ പുതിയ തീരുമാനം എടുത്തിരിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :