ഒളിഞ്ഞും തെളിഞ്ഞും ദിലീപിനെ വേട്ടയാടുന്നവരുടെ ലക്ഷ്യമിതോ? സുനിക്ക് ലഭിച്ചത് ഇരട്ട ക്വട്ടേഷന്‍!

പള്‍സര്‍ സുനിക്ക് ലഭിച്ചത് രണ്ട് ക്വട്ടേഷന്‍? രണ്ടും വ്യത്യസ്ത കാരണങ്ങളാല്‍....

aparna| Last Modified ശനി, 8 ജൂലൈ 2017 (11:18 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ കൂടുതല്‍ വ്യക്തത വരുന്നു. കേസ് നിര്‍ണായക വഴിത്തിരിവിലേക്ക് കടന്നിരിക്കുകയാണ്. തുടക്കം മുതല്‍ ആരോപണ വിധേയനായ നടന്‍ ദിലീപിന് നടി ആക്രമിക്കപ്പെട്ടതുമായി ബന്ധമൊന്നുമില്ലെന്ന് വ്യക്തമാകുന്ന രീതിയിലേക്കാണ് കേസ് പോകുന്നത്. നിലവില്‍ ദിലീപിനെതിരായി ശക്തമായ തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നാണ് സൂചനകള്‍.

അതേസമയം, ദിലീ‍പില്‍ നിന്നും അന്യോഷണം യുവസംവിധായകനിലേക്ക് തിരിഞ്ഞിരിക്കുകയാണ്. നടിക്ക് വിവാഹ വാഗ്ദാനം നൽകിയ യുവസംവിധായകന് കേസില്‍ പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നടിയെ തട്ടിക്കൊണ്ടു പോകാൻ പൾസർ സുനിക്ക് ഇരട്ട ക്വട്ടേഷൻ ലഭിച്ചിരുന്നതായും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നടിയുടെ കല്യാണം മുടക്കാൻ യുവസംവിധായകന്‍ പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയതെന്നും സൂചനയുണ്ട്. അതോടൊപ്പം, റിയൽ എസ്റേററ്റ് ബിസിനസുമായി ബന്ധപ്പെട്ട ക്വട്ടേഷൻ മൂന്നു വർഷം മുമ്പായിരുന്നു. ഇതും പൊലീസ് അന്വേഷിക്കുന്നുണ്ട്. പള്‍സര്‍ സുനി പറയുന്നത് പല കാര്യങ്ങളും ഇപ്പോള്‍ വിശ്വാസിയതയില്‍ എടുക്കാന്‍ കഴിയുമോ എന്ന സംശയവും പൊലീസിന് നിലനില്‍ക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :