എസ്.എസ്.എല്‍.സി: വിജയം 92.09 ശതമാനം

SSLC result announcement
WDWD
ഈ വര്‍ഷത്തെ എസ് എസ് എല്‍ സി ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി എം.എ ബേബിയാണ് ഫല പ്രഖ്യാപനം നടത്തിയത്. 92.09 ശതമാനം പേര്‍ വിജയിച്ചു.

ഫലം അടങ്ങിയ സി.ഡി വിദ്യാഭ്യാസ മന്ത്രി ഡി.പി.ഐ മുഹമ്മദ് ഹനീഷിന് കൈമാറി. ഈ വര്‍ഷം റെക്കാഡ് വിജയമാണ് ഉണ്ടായത്. പരീ‍ക്ഷയെഴുതിയ 4,81,464 കുട്ടികളില്‍ 4,15,747 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. ഏറ്റവും കൂടുതല്‍ വിജയം കരസ്ഥമാക്കിയത് കണ്ണൂര്‍ ജില്ലയാണ്. ഇവിടെ 96.4 ശതമാനം പേര്‍ വിജയിച്ചു.

ഏറ്റവും കുറവ് വിജയം പാലക്കാട് ജില്ലയിലാണ് 85.6 ശതമാനം. എന്നാല്‍ പാലക്കാട് ജില്ല കഴിഞ്ഞ തവണത്തെക്കാള്‍ നില മെച്ചപ്പെടുത്തി. കഴിഞ്ഞ തവണ 72.36 ശതമാനമായിരുന്നു വിജയശതമാനം. കൊല്ലം, തിരുവനന്തപുരം, മലപ്പുറം ജില്ലകള്‍ പരീക്ഷാ ഫലം മെച്ചപ്പെടുത്തി.

തിരുവനന്തപുരം| M. RAJU|
25 സ്കൂളുകളില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചു. ഉപരിപഠനത്തിന് അര്‍ഹത നേടാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സമചിത്തതയോടെ ഈ ഫലത്തെ കാണണമെന്നും വിദ്യാഭ്യാസ മന്ത്രി അഭ്യര്‍ത്ഥിച്ചു. ഇവര്‍ക്ക് സേ പരീക്ഷയിലുടെ ഉപരിപഠനത്തിന് അര്‍ഹത നേടുന്നതിന് ശ്രമിക്കാമെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :