എല്ലാവരുടെയും വോട്ട് വേണം: ഉമ്മന്‍‌ചാണ്ടി

ഉമ്മന്‍‌ചാണ്ടി, സുധീരന്‍, ചെന്നിത്തല, ബാബു, ബാര്‍
തിരുവനന്തപുരം| Last Modified തിങ്കള്‍, 24 നവം‌ബര്‍ 2014 (21:08 IST)
എല്ലാവരുടേയും വോട്ട് കോണ്‍ഗ്രസിന് വേണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി. മദ്യവില്‍പ്പനക്കാരുടെ വോട്ടും പണവും വേണ്ടെന്ന കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആരുടെയെങ്കിലും വോട്ട് വേണ്ടെന്ന് പറയാനാകില്ലെന്ന് ഉമ്മന്‍‌ചാണ്ടി പറഞ്ഞു. എന്നാല്‍, വോട്ടിനുവേണ്ടി രാഷ്ട്രീയപാര്‍ട്ടികള്‍ നയങ്ങളും പരിപാടികളും ബലികഴിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

നാട്ടില്‍ മുഴുവന്‍ മദ്യമൊഴുക്കിയിട്ട് മദ്യം വര്‍ജിക്കണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. അതുകൊണ്ടുതന്നെ,
മദ്യവര്‍ജനവും മദ്യനിരോധനവും സമന്വയിപ്പിക്കുന്ന തീരുമാനമാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത് - ഉമ്മന്‍‌ചാണ്ടി വ്യക്തമാക്കി.

എല്ലാവരുടെയും വോട്ട് ആവശ്യമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് പ്രതികരിച്ചു. വോട്ട് വേണ്ടെന്ന് സുധീരന്‍ പറയുമെന്ന് കരുതുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

ആരുടെയെങ്കിലും വോട്ട് വേണ്ടന്ന് പറയുന്നത് ശരിയല്ലെന്ന് എക്‌സൈസ് മന്ത്രി കെ ബാബു പറഞ്ഞു. സുധീരന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ബാബു പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :