എറണാകുളം - പൂണെ തീവണ്ടി ഓടിത്തുടങ്ങി

കൊച്ചി| ശ്രീകലാ ബേബി| Last Modified ശനി, 27 നവം‌ബര്‍ 2010 (10:38 IST)
കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച എറണാകുളം - പൂണെ സൂപ്പര്‍ഫാസ്റ്റ് തീവണ്ടി ഓടിത്തുടങ്ങി. കൊച്ചിയില്‍ കേന്ദ്രമന്ത്രി ഇ അഹമ്മദ് ആണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഡിസംബര്‍ ഒന്നുമുതല്‍ പൂണെയില്‍ നിന്നും ഈ തീവണ്ടി സ്ഥിരം സര്‍വീസ് ആയി ഓടിത്തുടങ്ങും. റിസര്‍വേഷന്‍ ഇന്നുമുതല്‍ ലഭ്യമാണ്.

എറണാകുളത്തുനിന്നും (2519) ചൊവ്വ, വെള്ളി ദിവസങ്ങളില്‍ കാലത്ത് 5.15ന് പുറപ്പെടുന്ന വണ്ടി അടുത്തദിവസം കാലത്ത് 5.50ന് പുണെയില്‍ എത്തും. കേരളത്തിലെ മറ്റ് സ്റ്റേഷനുകളില്‍ താഴെ പറയുന്ന സമയപ്രകാരമാണ് തീവണ്ടി എത്തുക. തൃശൂര്‍ ‍- രാവിലെ 6.25, ഷൊറണൂര്‍ - 7.20, തിരൂര്‍ - 8.00, കോഴിക്കോട് - 8.50, തലശ്ശേരി - 9.47, കണ്ണൂര്‍ - 10.20, കാസര്‍കോട് - 11.28.

പുണെയില്‍നിന്നും (2520) ഞായര്‍, ബുധന്‍ ദിവസങ്ങളില്‍ വൈകിട്ട് 6.45ന് പുറപ്പെടുന്ന വണ്ടി പിറ്റേദിവസം വൈകിട്ട് ഏഴിന് എറണാകുളത്തെത്തും. രാത്രി 9.30ന് ആണ് വണ്ടി പനവേലില്‍ എത്തുക. കേരളത്തിലെ സ്‌റ്റേഷനുകളിലെത്തുന്ന സമയം: കാസര്‍കോട് - ഉച്ചയ്ക്ക് 12.07, കണ്ണൂര്‍ - 1.35, തലശ്ശേരി -1.54, കോഴിക്കോട് - 3.10, തിരൂര്‍ 3.49, ഷൊറണൂര്‍ - 4.45, തൃശ്ശൂര്‍ - 5.20. കേരളത്തിനുപുറത്ത് മംഗലാപുരം ജംഗ്‌ഷന്‍‍, മഡ്ഗാവ്, സാവന്തവാടി റോഡ്, പന്‍വേല്‍ സ്റ്റേഷനുകളിലാണ് സ്റ്റോപ്പുള്ളത്. ഇതോടെ പുണെയില്‍ നിന്നും കേളത്തിലേക്ക് ആഴ്ചയില്‍ മൂന്നു വണ്ടികള്‍ ഉണ്ടാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :