എടാ പോടാ വിളി ഇനി വേണ്ട, പൊലീസുകാര്‍ പൊതുജനത്തെ ‘സര്‍’ എന്ന് വിളിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

പൊലീസുകാര്‍ പൊതുജനത്തെ ‘സര്‍’ എന്ന് വിളിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്| AISWARYA| Last Modified ബുധന്‍, 23 ഓഗസ്റ്റ് 2017 (10:11 IST)
പൊലീസുകാര്‍ പൊതുജനങ്ങളെ ‘സര്‍’, ‘മാഡം’ എന്ന് വിളിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. കോഴിക്കോട്ട് മനുഷ്യാവകാശ സിറ്റിങ്ങിനിടെ സന്നദ്ധ പ്രവര്‍ത്തകനായ ജി അനൂപ് ഉന്നയിച്ച ആവശ്യം പരിഗണിച്ച് കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി മോഹന്‍ദാസാണ് ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.

ഈ നിര്‍ദേശം രേഖാമൂലം സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസുകാര്‍ പൊതുജനങ്ങളോടും പരാതി നല്‍കാനെത്തുന്നവരോടും വളരെ മോശമായാണ് പെരുമാറുന്നത്.
പരാതിക്കാരെപ്പോലും കുറ്റവാളിയായി ചിത്രീകരിച്ച് പീഡിപ്പിക്കുകയാണെന്നും മോഹന്‍ദാസ് കൂട്ടിച്ചേര്‍ത്തു.

വിദേശ രാജ്യങ്ങളില്‍ പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറുമ്പോള്‍ ഇവിടെ എടാ, പോടാ വിളികളാണ്. പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്നതു സംബന്ധിച്ച് സേനയില്‍ ചേരുമ്പോള്‍ തന്നെ പൊലീസുകാര്‍ക്ക് പരിശീലനം നല്‍കാന്‍ ഡിജിപിയോട് നിര്‍ദേശിക്കുമെന്നും അദ്ദേഹം പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :